/sathyam/media/post_attachments/Gpqvt3HysRC0hwAsucIX.jpg)
മനാമ: ബഹ്റൈൻ ജീലാനി മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമവും കമ്മിറ്റിയുടെ ലോഗോ പ്രകാശനവും സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ കെഎംസിസി ബഹ്റൈൻ വൈസ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളികുളങ്ങര മുഖ്യാഥിതിയായി. ഹാശിം തങ്ങളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുബഷീർ എ.കെ സ്വാഗതം പറഞ്ഞു. എ.പി ഫൈസൽ, ആറ്റക്കോയ തങ്ങൾ, സി.എം കുഞ്ഞബ്ദുള്ള, സൂപ്പി ജീലാനി, ഹുസൈൻ തങ്ങൾ, യൂസഫ് പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഫർസിൻ ജീലാനി നന്ദി പറഞ്ഞു. അസീസ് എൻ.കെ, ഫൈസൽ ഹാജി, നാസർ എൻ.കെ, ജംഷീർ ടി, ഷിഹാബ് എ.കെ, ഷഫീഖ് എൻ.കെ, സലാം തലത്തൂര് തുടങ്ങിയവർ നേതൃത്വം നൽകി.