/sathyam/media/post_attachments/Bgzh023lcCGttKs9zwdc.jpg)
ബഹ്റൈന്‍: ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഇഫ്താർ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ ഡോ. മാത്യു കുഴൽനാടൻ എംഎൽഎക്ക് ഒഐസിസി ഭാരവാഹികൾ എയർപ്പോട്ടിൽ വരവേൽപ്പ് നൽകി.
ഇന്ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ചാണ് ഇഫ്താർ സംഗമം നടക്കുന്നത്. ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.