കെഎംസിസി അഹ്‌ലൻ റമദാൻ ക്യാമ്പയിനും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

author-image
nidheesh kumar
New Update

publive-image

ബഹ്റൈന്‍:കഴിഞ്ഞ എട്ടുവർഷക്കാലമായി ഈസാടൗൺ കെഎംസിസി സംഘടിപ്പിക്കുന്ന അഹ്‌ലൻ റമദാൻ ക്യാമ്പയിനും ഇഫ്താർ സംഗമവും സജീവമായി. ഇസാ ടൗൺ കെഎംസിസി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വച്ച് (ജിദാലി) ക്യാമ്പയിന്‍ നടത്തപ്പെടുന്നു.

Advertisment

ഇസാ ടൗണിലെയും പരിസരപ്രദേശങ്ങളിലെയും സാധാരണക്കാർക്ക് ഉപകാരപ്രദമാകും വിധം ദിവസവും 200 ഓളം ആളുകൾ പങ്കെടുക്കുന്ന ഇഫ്താർ സംഗമം നടത്തിവരുന്നു, വിവിധ തലങ്ങളിലുള്ള സുമനസ്സുകളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന ഈഫ്താർ സംഗമത്തിൽ ബഹറൈൻ ഇസ്ലാമിക അഫയേഴ്സ് പ്രതിനിധി ഷെയ്ഖ് അഹമ്മദ് അൽ ഫാദൽ അൽ ദോസരി, സമസ്ത നേതാക്കൾ, കെഎംസിസി നേതാക്കൾ എന്നിവർ സംബന്ധിച്ചു.

publive-image

നിരവധി സാധാരണക്കാരായ പ്രവർത്തകർമാരുടെയും നേതാക്കളുടെയും, ആത്മാർത്ഥമായ പ്രവർത്തനം ഫലമായാണ് വിജയകരമായ എട്ടാം വർഷവും റമദാനിൽ മുഴുനീളെ ഇഫ്താർ സംഗമം നടത്താൻ കെഎംസിസി ഈസ ടൗൺ കമ്മറ്റിക്ക് സാധിക്കുന്നത്.

publive-image

ക്യാമ്പയിനിനും ഇഫ്താർ സംഗമത്തിനും കെഎംസിസി ഏരിയ പ്രസിഡണ്ട് ഹമീദ് കോടശ്ശേരി, ജനറൽ സെക്രട്ടറി റഷീദ് പുത്തൻചിറ, ട്രഷറർ ഷജീർ വണ്ടൂർ, ഓർഗനൈസിംഗ് സെക്രട്ടറി ആഷിഫ് നിലമ്പുർ, വൈസ് പ്രസിഡണ്ടുമാരായ റമീസ് കണ്ണൂർ, റഷീദ് ഓ പി, ഫൈസൽ തിരുവള്ളൂർ, നിയാസ് ദേളി, മജീദ് തണ്ണീർ പന്തൽ, റഫ്സി എസ് ടി സി, സെക്രട്ടറിമാരായ, സൽമാൻ ബേപ്പൂർ, ഷെഫീഖ് കണ്ണൂർ ബഷീർ വളാഞ്ചേരി, നിസാർ വടകര, സീനിയർ പ്രസിഡണ്ട് സെലിക് വില്യാപ്പള്ളി എന്നിവർ നേതൃത്വം നൽകുന്നു.

Advertisment