/sathyam/media/post_attachments/hmNaahnnq68XF3i2ZTLl.jpg)
ബഹ്റൈന്‍: എംഐഎം ബഹറൈൻ ചാപ്റ്റർ ഈദ് സംഗമം നടത്തി. സൽമാനിയ വാട്ടർ ഗാർഡനിൽ ചേർന്ന പരിപാടി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അസീസ് മൂലാട് അധ്യക്ഷനായിരുന്നു. ഗ്ലോബൽ കോഡിനേറ്റർ എ.സി.എ. ബക്കർ ഉദ്ഘാടനം ചെയ്തു. ഫിറോസ് ആപ്പറ്റ, അഷ്റഫ് അയനിക്കൽ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്ത്രീകളും കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു, ദിൽമുനിയ മാൾ, മാൽകിയ ബീച്ച് എന്നിവിടങ്ങളിലേക്ക് സന്ദർശനവും നടത്തി.
പരിപാടിക്ക് നജീബ് എം ടി, ബക്കർ പി.സി, ഇബ്റാഹീം പി, റഫീഖ് കായക്കീൽ, റിയാസ് കെ. മൊയ്തീൻ, നദീർ എം.ടി, ജമാൽ എം, റഫീഖ് ടി.കെ, സാജിത ബക്കർ, ഷബ് ല നദീർ, ബുഷ്‌റ അസീസ്, ഖുൽസു ഫിറോസ്, സാബി അഷ്‌റഫ്, സാക്കിയത്ത് ബഷീർ, സഹ് ല റിയാസ് എന്നിവർ നേതൃത്വം നൽകി.