ഈദ്‌ ദിനത്തില്‍ സമസ്ത ബഹ്‌റൈന്‍ സൽമാനിയ ഏരിയ സംഘടിപ്പിച്ച സ്റ്റഡി ടൂര്‍ നവ്യാനുഭവമായി

author-image
nidheesh kumar
New Update

publive-image

Advertisment

മനാമ: ഈദ് ആഘോഷത്തിനിടെ തങ്ങളുടെ പോറ്റമ്മയായ രാജ്യത്തിന്റെ ചരിത്രവും നേര്‍കാഴ്ചകളും തേടി സമസ്ത ബഹ്‌റൈന്‍ സൽമാനിയ ഏരിയ സംഘടിപ്പിച്ച ഈദ് സ്റ്റഡി ടൂര്‍ പുത്തന്‍ അനുഭവമായി. സൽമാനിയ സമസ്ത ഹാളിൽ വെച്ച് കെ.എം എസ് മൗലവി പറവണ്ണയുടെ പ്രാർഥനയോടെ ആരംഭിച്ച ടൂർ ബഹ്‌റൈന്റെ ചരിത്ര പ്രസിദ്ധമായ നിരവധി കേന്ദ്രങ്ങളിലൂടെ യാത്ര തുടര്‍ന്നു.

യാത്ര സംലത്തിന് പുത്തനനുഭവമായ വിജ്ഞാനവും വിനോദവും പകര്‍ന്ന യാത്രക്കിടയില്‍ ആത്മീയാനുഭൂതി പകര്‍ന്ന പ്രവാചക പ്രകീർത്തനങ്ങൾ, ലൈവ് ക്വിസ്സ് പോഗ്രാം, സഊദി കോസ് വേയിൽ വെച്ചുള്ള ഖുർആൻ പാരായണ മത്സരം എന്നിവ പ്രവർത്തകരിൽ വേറിട്ട അനുഭവമായി.

ഖുർആൻ പാരായണ മത്സരത്തിൽ മൗസൽ തിരൂർ ഒന്നാം സ്ഥാനത്തിനും ശഫീഖ് മാഗ്ലൂർ രണ്ടാം സ്ഥാനത്തിനും മുഹമ്മദ് കണ്ണൂർ മൂന്നാം സ്ഥാനത്തിനും അർഹരായി. ക്വിസ്സ് മത്സരത്തിൽ ശഫീഖ് മാഗ്ലൂർ ഒന്നാം സ്ഥാനവും മുസൽ തിരൂർ രണ്ടാം സ്ഥാനവും കെബീർ ആനക്കര, സൈദ് മുഹമ്മദ് ചേറ്റുവ എന്നിവർ മൂന്നാം സ്ഥാനവും നേടി.

വിജയികൾക്ക് യാത്രയിൽ വെച്ച് തന്നെ സമ്മാനവും കൈമാറി. യാത്രയ്ക്ക് അമീർ സൽമാനിയ ഏരിയ സമസ്ത പ്രസിഡൻ്റ് കെ.എം.എസ് മൗലവി പറവണ്ണ, ജനറൽ സെക്രട്ടി ഹനീഫ ആറ്റൂർ വൈസ് പ്രസിഡൻ്റുമാരായ കരീം പാലക്കാട്, നിസാർ വടക്കുംമ്പാട്, ജോ: സെക്രട്ടറി സൈദ് മുഹമ്മദ് ചേറ്റുവ എന്നിവർ യാത്രക്ക് നേതൃത്വം നൽകി.

Advertisment