ചലച്ചിത്രതാരം മാമുക്കോയയുടെ വിയോഗത്തിൽ പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ അനുശോചനം രേഖപ്പെടുത്തി

author-image
nidheesh kumar
New Update

publive-image

മനാമ:ചലച്ചിത്രതാരം മാമുക്കോയയുടെ വിയോഗത്തിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയിൽ കോഴിക്കോടിന്റെ തനത് സംസാര ശൈലിയിൽ, നിരവധിയായ അവിസ്മരണീയമായ ഒട്ടനവധി കഥാപാത്രങ്ങൾ സൃഷ്ടിച്ച് നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന പ്രതിഭയായിരുന്നു അദ്ദേഹം.

Advertisment

നിലപാടുകളിലെ കൃത്യതയിലൂടെ കോഴിക്കോട്ടെ സാംസ്കാരിക കൂട്ടായ്മകളിലും സജീവ സാന്നിധ്യമായിരുന്നു
അദ്ദേഹം.

മാമുക്കോയയുടെ വിയോഗം മലയാള സിനിമക്കും, കോഴിക്കോടിന്റെ സംസ്ക്കാരിക മേഖലക്കും നികത്താൻ ആകാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നതായും, പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ പ്രസിഡന്റ് ബാബു. ജി. നായർ, ജനറൽ സെക്രട്ടറി വിൻസെന്റ്തോമസ് എന്നിവർ അനുശോചനകുറിപ്പിൽ അറിയിച്ചു.

Advertisment