കനോലി നിലമ്പൂർ കൂട്ടായ്മയുടെ വിഷു ഈസ്റ്റർ ഈദ് ആഘോഷം ശ്രദ്ധേയമായി

author-image
nidheesh kumar
New Update

publive-image

മനാമ:കനോലി നിലമ്പൂർ കൂട്ടായ്മ അൽ ഹിലാൽ ഹോസ്പിറ്റൽ സൽമാബാദ് ബ്രാഞ്ചിൽ വെച്ച് നടത്തിയ വിഷു ഈസ്റ്റർ ഈദ് പ്രോഗ്രാം ജനപങ്കാളിത്തവും മികച്ച കലാപരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. ഒപ്പം മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

Advertisment

publive-image

പ്രസിഡൻറ് ഷബീർ മുക്കൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി രജീഷ് ആർ പി സ്വാഗതം പറഞ്ഞു. സ്ഥാപക പ്രസിഡൻറ് സലാം മമ്പാട്ടുമൂല, അൽ ഹിലാൽ സൽമാബാദ് ബ്രാഞ്ച് പ്രതിനിധി ഫൈസൽ ഖാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

publive-image

ട്രഷറർ ജംഷീദ് വളപ്പൻ നന്ദിയും പറഞ്ഞു.നൃത്തവും സംഗീതവും ഒപ്പനയും കാന്താര സ്പെഷ്യൽ പ്രോഗ്രാം തുടങ്ങിയ നിരവധി കലാപരിപാടികൾ കൊണ്ട് വേദി വർണ്ണാഭമായി.

publive-image

അരുൺ കൃഷ്ണ, അൻവർ നിലമ്പൂർ പ്രോഗ്രാം കൺവീനർമാരായും, വിജീഷ്, മുബീന മൻഷീർ എന്നിവർ കോഡിനേറ്റർമാരായും നന്ദന രതീഷ് പ്രോഗ്രാം അവതാരകയായി. എക്സിക്യൂട്ടീവ് അംഗങ്ങൾ പ്രോഗ്രാമിന് നേതൃത്വം നൽകി.

Advertisment