കായംകുളം പ്രവാസി കൂട്ടായ്മ ബഹ്റൈന്‍ കുടുംബസംഗമം ശ്രദ്ധേയമായി

author-image
nidheesh kumar
New Update

publive-image

ബഹ്റൈന്‍:കുടുംബബന്ധങ്ങളുടെ നന്മയും സ്നേഹവും ഊട്ടിയുറപ്പിക്കാൻ വേണ്ടി സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ സംഘടനയായ കായംകുളം പ്രവാസി കൂട്ടായ്മ (കെപികെബി) സംഘടിപ്പിച്ച കുടുംബ സംഗമം ശ്രദ്ധേയമായി. മെയ് 18 വ്യാഴാഴ്ച വൈകിട്ട്  കാനൂ ഗാർഡനിൽ വെച്ച് നടന്ന കുടുംബസംഗമത്തിൽ പ്രസിഡൻ്റ് അനിൽ ഐസകിൻ്റെ അദ്ധ്യഷ്യതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗതവും ട്രഷറർ തോമസ് ഫിലിപ്പ് നന്ദിയും പറഞ്ഞു.

Advertisment

publive-image

കുടുംബ സംഗമം വൻ വിജയമാക്കിയ എല്ലാ അംഗങ്ങൾക്കും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി അറിയിക്കുന്നതായി ഭാരവാഹികളായ അരവിന്ദ്, വിനീത്, ശംഭു, ശ്യാം, ഷൈജു, വിഷ്ണു, അഷ്കർ എന്നിവർ അറിയിച്ചു. മ്യൂസിക്കൽ നൈറ്റ്, കെഎല്‍-29 കപ്പിള്‍ അവതരിപ്പിച്ച ഗെയിം ഷോ, കൂട്ടായ്മയിലെ കുട്ടികൾ അവതരിപ്പിച്ച വിവിധയിനം കലാപരിപാടികൾ എന്നിവ നടന്നു. പരിപാടിയുടെ അവതാരകൻ ഗണേഷ് നമ്പൂതിരി യോഗം നിയന്ത്രിച്ചു.

Advertisment