തിരുവനന്തപുരം സ്വദേശി ബഹ്റൈനിൽ നിര്യാതനായി

author-image
nidheesh kumar
New Update

publive-image

ബഹ്റൈന്‍:തിരുവനന്തപുരം സ്വദേശി ബഹ്റൈനിൽ നിര്യാതനായി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി മുഹമ്മദ് സാലി നിസാർ (47) ആണ് ബഹ്റൈനിൽ അന്തരിച്ചത്. കഴിഞ്ഞ 25 വർഷമായി ബഹ്റൈനിൽ പ്രവാസ ജീവിതം നയിച്ചിരുന്ന ഇദ്ദേഹം അൽ വാജിഹ് ട്രാൻസ്പോർട്ട് കമ്പനിയിൽ ജീവനക്കാരനാണ്.

Advertisment

ഭാര്യയും മകളും അദ്ദേഹത്തോടൊപ്പം ബഹ്റൈനിലാണുള്ളത്. മകൾ നസിയ നിസാർ ഏഷ്യൻ സ്കൂളിൽ ആറാം തരം വിദ്യാർഥിനിയാണ്. നാട്ടിൽ രണ്ട് സഹോദരന്മാരും രണ്ട് സഹോദരിമാരുമുണ്ട്.

സ്ട്രോക് ബാധിച്ച് 18 ദിവസം സൽമാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഇദ്ദേഹം ഇന്നലെയാണ് മരണപ്പെട്ടത്. കമ്പനി അധികൃതരും ബന്ധുക്കളായ സജീറും മുനീറും ചേർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതായി കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Advertisment