ബഹ്‌റൈനിലെ നാടൻ പാട്ട് കൂട്ടമായ 'സഹൃദയ' നാടൻ പാട്ട് സംഘത്തിന്റെ നാടൻ കലാ യാത്രയിൽ സപ്പോർട്ട് ചെയ്യാന്‍ ഇനി നാച്ചോ ബഹ്‌റൈനും

author-image
nidheesh kumar
New Update

publive-image

Advertisment

ബഹ്റൈന്‍: ബഹ്‌റൈനിലെ നാടൻ പാട്ട് കൂട്ടമായ സഹൃദയ നാടൻ പാട്ട് സംഘം പുതിയ സീസണിലേക്കുള്ള യൂണിഫോം ലോഞ്ചിങ്ങും അനുബന്ധ ഉപകരണങ്ങൾ കൈമാറ്റവും ഇക്കഴിഞ്ഞ സിബിഎസ്ഇ പത്താം തരം പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

publive-image

ജൂണ്‍ 9 വെള്ളിയാഴ്ച സഹൃദയ നാടൻ പാട്ട് സംഘത്തിന്റെ കോലായിയിൽ വെച്ച് നടന്ന ചടങ്ങിൽ സെക്രട്ടറി രാജേഷ് ആറ്റാചേരി സ്വാഗതം പറഞ്ഞു.

publive-image

പ്രസിഡണ്ട് മുരളി കൃഷ്ണൻ കൊറോം അധ്യക്ഷനായ ചടങ്ങിൽ സ്പോൺസർമാരായ നാച്ചോ ബഹ്‌റൈൻ സാരഥികളായ ജോസഫ്, നെൽസൻ വർഗീസ് എന്നിവർ ചേർന്ന് യൂണിഫോം സഹൃദയക്കു കൈമാറി. ഗാലപ്പ് കാർഗോ പ്രതിനിധികളായ അൻവർ കണ്ണുരും നൗഷാദ് പൂനൂരും കോഡ്‌ലെസ് മൈക് കൈമാറി.

publive-image

ഉന്നത വിജയം കരസ്തമാക്കിയ സഹൃദയ നാടൻ പാട്ട് സംഘത്തിന്റെ കലാകാരികളായ മീനാക്ഷി ഗിരീഷ്, നിയ പുരുഷോത്തമൻ, ദേവനന്ദ സുരേഷ്, വൈഷ്ണവി ശ്രീനിവാസൻ എന്നിവരെയും ഐലണ്ട് ടോപ്പറായ കൃഷ്ണ ആര്‍ നായരേയും അതുപോലെ സഹൃദയയുടെ സപ്പോർട്ടർ ആയ ശ്രീഹരി ആർ നായരേയും മൊമെന്റോ നൽകി ആദരിച്ചു.

publive-image

ലോക കേരള സഭ മെമ്പറും ബഹ്‌റൈൻ പ്രതിഭയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായ സി വി നാരായണൻ മൊമെന്റോ നൽകി ആശംസകളർപ്പിച്ചു സംസാരിച്ചു.

publive-image

ചടങ്ങിൽ രാജീവ്‌ വെള്ളിക്കോത്ത്, ജോസഫ്, നെൽസൻ വർഗീസ്, അൻവർ കണ്ണൂർ, നൗഷാദ് പൂനൂർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

publive-image

ലിനീഷ് കാനായി നന്ദി പ്രകാശിപ്പിച്ച ചടങ്ങിന് മനോജ്‌ പിലിക്കോട്, സജിത്ത് കയ്യിൽ, അജിത് കുന്നരു, ഗിരീഷ് കെ വി, ഷാഹിൻ, പ്രവീൺ, വിനിൽ, അജിത് താച്ചി എന്നിവർ നേതൃത്വം നൽകി.

publive-image

Advertisment