New Update
Advertisment
ബഹ്റൈന്‍:മുൻ ബഹ്‌റൈൻ പ്രവാസിയും പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) അംഗവും ആയിരുന്ന ഒറ്റപ്പാലം സ്വദേശി ശശിധരൻ നായർ (69 വയസ്സ്) നാട്ടിൽ നിര്യാതനായി. ഇരുപത്തി അഞ്ചു വർഷത്തിലേറെ ബഹ്‌റൈൻ പ്രവാസി ആയിരുന്ന അദ്ദേഹം മുഹമ്മദ് ഫഖ്‌റൂ ആൻഡ് സൺസ് കമ്പനിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്.
ഭാര്യ: അണിയത്ത് വിജയലക്ഷമി (അമ്മു). മക്കൾ: വിനേദ് നായർ (ദുബായ്), പ്രിതി നായർ (ബഹറിൻ). മരുമക്കൾ: ലക്ഷ്മി, ശ്രീകുമാർ.