ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാളിന് കൊടിയേറി

author-image
nidheesh kumar
New Update

publive-image

മനാമ:ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാളിന് കൊടിയേറി. ഇന്ന് വി.കുർബാനാനന്തരം ഇടവക വികാരി റവ.ഫാ. ജോൺസ് ജോൺസൺ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടി ഉയർത്തി. വൈസ് പ്രസിഡന്റ് മാത്യു വർക്കി, സെക്രട്ടറി സന്തോഷ് ആൻഡ്രൂസ്, ട്രസ്റ്റി ബൈജു പി.എം., ജോയിന്റ് സെക്രട്ടറി മനോഷ് കോര, ജോയിന്റ് ട്രസ്റ്റി സിബു ജോൺ, മാനേജിങ് കമ്മറ്റി അംഗങ്ങളായ ലിജോ കെ. അലക്സ്, പ്രതീഷ് മാത്യു, ബാബു മാത്യു, ഷാജി എം. ജോയ്, കുര്യക്കോസ് കോട്ടയിൽ, ദീപു പോൾ എന്നിവർ കൊടിയേറ്റത്തിന് നേതൃത്വം നൽകി.

Advertisment

പെരുന്നാളിനോടനുബന്ധിച്ചു റവ. ഫാ. റ്റിജു വർഗീസ് പൊൻപള്ളി 26 , 27 , 28 തീയതികളിൽ സുവിശേഷ പ്രസംഗം നടത്തുന്നതാണ്. പെരുന്നാൾ ദിനമായ 29 വ്യാഴാഴ്ച വൈകുന്നേരം 6 .30 ന് സന്ധ്യാ നമസ്കാരം, 7 .30 ന് വി. കുർബ്ബാന, തുടർന്ന് പ്രദക്ഷിണം, ആശീർവാദം നേർച്ച വിളമ്പ്, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് വികാരിയെയോ, സെക്രട്ടറിയെയോ ബന്ധപ്പെടേണ്ടതാണ്. വികാരി: 39840243, സെക്രട്ടറി: 36770771.

Advertisment