കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അറസ്റ്റ്‌ ചെയ്തതിൽ പ്രതിഷേധിച്ച് ഐവൈസിസി ബഹ്‌റൈൻ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

author-image
nidheesh kumar
New Update

publive-image

മനാമ: കെപിസിസി അധ്യക്ഷൻ കെ സുധാകരനെ കള്ളക്കേസിൽ അറസ്റ്റ്‌ ചെയ്തതിൽ പ്രതിഷേധിച്ച് ഐവൈസിസി ബഹ്‌റൈൻ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. അറസ്റ്റ് രാഷ്ട്രീയ ഗുഡാലോചനയുടെ ഭാഗമാണെന്നും, ജനാതിപത്യത്തിന്റെ കറുത്ത ദിനമാണ് ഇതെന്നും ഭാരവാഹികൾ പറഞ്ഞു.

Advertisment

സർക്കാരിനെതിരെ നിരന്തര വിമർശനവും അഴിമതി ആരോപണവും ഉന്നയിക്കുന്ന നേതാക്കൾക്കെതിരെകള്ളക്കേസെടുത്ത് പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കാമെന്ന് കരുതേണ്ടെന്നും പ്രതിഷേധ ജ്വാല യിൽ പങ്കെടുത്ത ഭാരവാഹികൾ പറഞ്ഞു.

പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രെട്ടറി അലൻ ഐസക്ക്, വൈസ് പ്രസിഡന്റ് വിൻസു കൂത്തപ്പിള്ളി, ജോയിന്റ് സെക്രെട്ടറിമാരായ ഷിബിൻ തോമസ് ജയഫർ, അനസ് റഹിം, ജിജോമോൻ മാത്യു, ജോൺസൻ കൊച്ചി എന്നിവർ നേതൃത്വം നൽകി.

Advertisment