New Update
/sathyam/media/post_attachments/CER80r7imLji5Gqg32FV.jpg)
മനാമ: ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്ററും ഇന്ത്യൻ ഇസ്‌ലാഹീ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഈദ് ഗാഹിന് സഊദി അറേബിയയിലെ ജാലിയാത്ത് ദാഇ കബീർ സലഫി പറളി നേതൃതം നൽകും.
Advertisment
മനാമ മുൻസിപ്പാലിറ്റി (ബലദിയ്യ) കോമ്പൗണ്ടിലാണ് ഈദ് ഗാഹ്. വിശാലമായ പർക്കിംഗ് സൗകര്യം ഉണ്ടെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 5:07 ന് നടക്കുന്ന ഈദ് നമസ്കാരത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
അൽ ഫുർഖാൻ സെന്ററിൽ ചേർന്ന സ്വാഗത സംഘം യോഗം ഒരുക്കങ്ങൾ വിലയിരുത്തി. സ്വാഗത സംഘം ചെയർമാൻ നൗഷാദ് സ്കൈ യോഗം ഉദ്‌ഘാടനം ചെയ്തു. മൂസ സുല്ലമി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അബ്ദുസ്സലാം സ്വാഗതവും കൺവീനർ നൂറുദ്ദീൻ ഷാഫി നന്ദിയും പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 39223848 , 33498517
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us