/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
Advertisment
മനാമ:ചൊവ്വാഴ്ച അന്തരിച്ച വെളിയങ്കോട് പാടത്തകായിൽ ശൈഖ് മുഹമ്മദ് സ്വാലിഹ് മൗലായുടെ മകനും, കാസിം പാടത്തകായിലിന്റെ പിതാവിൻറെ സഹോദരനുമായ അബ്ദുൽ റസാഖ് ഹാജിയ്ക്ക് വേണ്ടിയിട്ടുള്ള മയ്യിത്ത് നിസ്കാരം മനാമ സമസ്തയിൽ (ഗോൾഡ് സിറ്റി ബിൽഡിംഗ്) വെച്ച് സമസ്ത കോർഡിനേറ്റർ അഷ്റഫ് അൻവരി യുടെ നേതൃത്വം നടന്നു.
ബികെഎസ്എഫ് രക്ഷാധികാരി ബഷീർ അംബലായി, സാമൂഹ്യ പ്രവർത്തകൻ നജീബ് കടലായി, കാസിം പാടത്തകായിൽ,അൻവർ കണ്ണൂർ, ഫസൽ ഹഖ്, എ പി ഫൈസൽ, ഷംസുദ്ദീൻ വെള്ളികുളങ്ങര, കെ എസ് റഷീദ്, ബഷീർ തറയിൽ, സമസ്ത നേതാക്കളായ. വി കെ കുത്ത് അഹമ്മദ്, അബ്ദുൽ വാഹിദ്, നവാസ് കുണ്ടറ, സുബൈർ അത്തോളി, മറ്റ് സംഘടനാ നേതാക്കളും, പാടത്തകായിൽ ഹനീഫ, സാലിഹ്, ഫൈസൽ, ഷെമീർ ബാവ, ജാസിം എന്നിവരും സന്നിഹിതരായിരിന്നു.