New Update
Advertisment
മനാമ: ഐവൈസിസി ബഹ്‌റൈൻ ഹമദ് ടൗൺ ഏരിയ വൈസ് പ്രസിഡണ്ട് കബീർ മുഹമ്മദിന്റെ നിര്യാണത്തിൽ ഐവൈസിസി ദേശീയ കമ്മറ്റി അനുശോചിച്ചു. ആരെയും ആകർഷിക്കുന്ന സ്നേഹത്തോടെയുള്ള പെരുമാറ്റവും,നിഷ്കളങ്കമായ സംസാര രീതിയും കബീറിന്റെ പ്രത്യേകതയായിരുന്നു. നാട്ടിലും ബഹ്‌റൈനിലും സാമൂഹിക ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു.
ഐവൈസിസിക്കും കോൺഗ്രസ് പാർട്ടിക്കും അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണെന്ന് ദേശീയ പ്രസിഡണ്ട് ഫാസിൽ വട്ടോളി, ജനറൽ സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ അനുശോചന കുറിപ്പിലൂടെ അറിയിച്ചു.