ബാംഗ്ലൂര്‍: മുമ്പ് ഉമ്മന്‍ ചാണ്ടിയുടെ കീറിപ്പറിഞ്ഞ ഷര്‍ട്ടുകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. ഉമ്മന്‍ ചാണ്ടി മോഡല്‍ ലാളിത്യം അനുകരിക്കാന്‍ പുത്തന്‍ ഖദര്‍ ഷര്‍ട്ട് വാങ്ങി കീറി തുന്നി ഉപയോഗിക്കുന്നത് കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ഒരു ഫാഷനായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഉമ്മന്‍ ചാണ്ടിയുടെ വസ്ത്രധാരണം വീണ്ടും വിവാദമായിരിക്കുകയാണ്. ദു:ഖവെള്ളിയാഴ്ച ബാംഗ്ലൂര്‍ സെന്‍റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഉമ്മന്‍ ചാണ്ടി പ്രാര്‍ത്ഥിക്കാനെത്തിയപ്പോള്‍ ധരിച്ചിരുന്ന ചുക്കിച്ചുളിഞ്ഞ ഷര്‍ട്ടും മുണ്ടുമാണ് പുതിയ വിവാദം.
അടിമുടി ചുക്കിച്ചുളിഞ്ഞ ഷര്‍ട്ടും മുണ്ടും അലസമായി തോളില്‍ ചുറ്റിയ ഒരു തോര്‍ത്തുമായിരുന്നു മുന്‍ മുഖ്യമന്ത്രിയുടെ വേഷം. പണ്ട് കീറിയ ഷര്‍ട്ടിടുമെങ്കിലും അത് തേച്ച് മിനുക്കിയതായിരുന്നു. പക്ഷേ ഇപ്പോള്‍ തേക്കാത്ത ചുളിഞ്ഞ വസ്ത്രം കണ്ടപ്പോള്‍ അതിനെ പല വേര്‍ഷനിലാണ് സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിക്കുന്നത്. കടുത്ത വിമര്‍ശനവും സഹതാപവുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
തൊണ്ടയിലെ അര്‍ബുദ ബാധയ്ക്ക് ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഉമ്മന്‍ ചാണ്ടിയിപ്പോള്‍. രോഗപ്രതിരോധത്തിനുള്ള ഇമ്യൂണോ തെറാപ്പിയും ഗുളിക രൂപത്തിലുള്ള കീമോ തെറാപ്പിയുമാണ് അദ്ദേഹത്തിന് നല്‍കുന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ദ്ധ ചികിത്സ നല്‍കുന്നത് സംബന്ധിച്ച് അടുത്ത ബന്ധുക്കള്‍ ഇപ്പോഴും ആശങ്ക പങ്കുവയ്ക്കുന്നുണ്ട്.