Advertisment

കർണാടകയിൽ ഇലക്ഷൻ തേർ തെളിക്കാൻ 5 മലയാളികൾ. ബിജെപിയ്ക്കും അര ഡസൻ നേതാക്കൾ. തന്ത്രങ്ങളിൽ മുഖ്യൻ കോൺഗ്രസിലെ മുഖ്യ താപ്പാനകളെ മെരുക്കിയ കെസിതന്നെ !

New Update

publive-image

Advertisment

ബാംഗ്ലൂർ : കർണാടക നിയമസഭാ തെരെഞ്ഞെടുപ്പിൽ ഇത്തവണ നിർണ്ണായക റോൾ ആണ് മലയാളികൾക്കുള്ളത്. മലയാളി വോട്ടർമാർക്ക് പുറമെ കേരളത്തിൽ നിന്നുള്ള ഇടത് - വലത് മുന്നണിയിൽ നിന്നും മാത്രമുള്ള 5 നേതാക്കളും ഇത്തവണ കർണ്ണാടകയിൽ കളം നിറഞ്ഞുകളിക്കാനുണ്ട്‌.

കേരളത്തിൽ നിന്നുള്ള നേതാക്കളിൽ പ്രധാനി കോൺഗ്രസിന്റെ പ്രചാരണ പരിപാടികളുടെ ചുക്കാൻ പിടിക്കുന്ന കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തന്നെയാണ്, വേണുഗോപാൽ നേരിട്ടാണ് കോൺഗ്രസ് പ്രചാരണ പരിപാടികളുടെ മേൽനോട്ടം.

publive-image


സംസ്ഥാനത്തെ രണ്ടു പ്രധാന നേതാക്കളായ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ എന്നിവർ തമ്മിലുള്ള വടംവലി  പറഞ്ഞൊതുക്കി ഇരുവരെയും ഒറ്റക്കെട്ടായി അണിനിരത്തി ആദ്യ ഘട്ട സ്ഥാനാർഥി ലിസ്റ്റ് തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപേ പുറത്തിറക്കിയത് വേണുഗോപാലിന്റെ ഇടപെടലിൽ ആണ്.


publive-image

കേരളത്തിൽ നിന്നുള്ള മറ്റൊരു പ്രമുഖൻ പിസി വിഷ്ണുനാഥ്‌ എംഎൽഎ ആണ്. 40 നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ബെളഗാവി മേഖലയുടെ ചുമതലയാണ്  വിഷ്ണുവിന്. 49 നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന മൈസൂർ മൈസൂർ മേഖലയുടെ ചുമതല കേരളത്തിൽ നിന്നുള്ള മറ്റൊരു കോൺഗ്രസ് എംഎൽഎ റോജി എം ജോണിനാണ്.

ഇരുവരും എ ഐ സി സി ഭാരവാഹികളാണ് . ഇടതുമുന്നണിയിൽ സംസ്ഥാനത്ത് സിപിഎം ഇലക്ഷൻ ചുമതല നൽകിയിരിക്കുന്നത് പി.ബി അംഗം എം.എ ബേബിക്കാണ്. സിപിഐയുടെ ഇലക്ഷൻ ചുമതലയും മലയാളിയായ ബിനോയ് വിശ്വത്തിനാണ്.

publive-image

ബിജെപിയും കേരളത്തിൽ നിന്നുള്ള അരഡസൻ നേതാക്കളെ എങ്കിലും കർണ്ണാടക ചുമതലയിലേക്ക്   നിയോഗിക്കപ്പെട്ടിട്ടുണ്ട്.

Advertisment