ബംഗളൂരു: മുതിര്‍ന്ന ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ബിജെപി നേതാവ് ജഗദീഷ് ഷെട്ടാര്‍. വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷെട്ടാറിനെ പരാജയപ്പെടുത്തണമെന്ന യെദ്യൂരപ്പയുടെ ആഹ്വാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് യെദ്യൂരപ്പ ഇങ്ങനെ പറയുന്നതെന്നും ഷെട്ടാര്‍ ആരോപിച്ചു.
/sathyam/media/post_attachments/cWz4EOyOzEgOD1aYbOt2.jpg)
ഹുബ്ലി-ധാര്‍വാഡ് സെന്‍ട്രലില്‍ നിന്ന് ജഗദീഷ് ഷെട്ടാര്‍ വിജയിക്കാതിരിക്കാന്‍ എല്ലാ ബിജെപി നേതാക്കളും പരിശ്രമിക്കുമെന്നാണ് യെദ്യൂരപ്പ പറഞ്ഞത്. യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്രയ്ക്ക് ബിജെപി പാര്‍ട്ടി ടിക്കറ്റ് നല്‍കിയില്ലായിരുന്നെങ്കില്‍ മുതിര്‍ന്ന നേതാവ് ഇത്തരമൊരു പ്രസ്താവന നടത്തില്ലായിരുന്നുവെന്നും ഷെട്ടാര്‍ പറഞ്ഞു.
'ഷെട്ടാര്‍ ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കരുതെന്ന് ഞാന്‍ പ്രവര്‍ത്തകരോട് പറഞ്ഞു. ഞങ്ങളുടെ സ്ഥാനാര്‍ത്ഥി വിജയിക്കണം. ഞങ്ങള്‍ ഇവിടെ വലിയ റാലികളും പൊതുയോഗങ്ങളും നടത്തും. ഷെട്ടാര്‍ വിജയിക്കാതിരിക്കാന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കും. ഷെട്ടാര്‍ ഈ മണ്ഡലത്തില്‍ വിജയിക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്ന് എല്ലാ നേതാക്കളും പ്രതിജ്ഞയെടുത്തിട്ടുണ്ട്' ഹുബ്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് യെദ്യൂരപ്പ പറഞ്ഞു.