Advertisment

പ്രതാപവർമ്മ തമ്പാൻ ജനഹൃദയങ്ങളിൽ നിലനിൽക്കും - ഒഐസിസി

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

മനാമ: അന്തരിച്ച കെ പി സി സി ജനറൽ സെക്രട്ടറി ഡോ. പ്രതാപവർമ്മ തമ്പാൻ എക്കാലത്തും ജനഹൃദയങ്ങളിൽ മായാതെ നിലനിൽക്കുന്ന നേതാവാണ് എന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി സംഘടിപ്പിച്ച അനുശോചനയോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.

കെ എസ് യൂ വിലൂടെ പൊതു പ്രവർത്തനരംഗത്ത് വന്ന പ്രതാപവർമ്മ തമ്പാൻ കെ എസ് യൂ, യൂത്ത് കോൺഗ്രസ്‌, കേരള പ്രദേശ് കോൺഗ്രസ്‌ കമ്മറ്റി എന്നിവയുടെ സംസ്ഥാന ഭാരവാഹി ആകുവാനും ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ നിന്ന് എം എൽ എ ആകുവാനും അദ്ദേഹത്തിന് അവസരം ലഭിച്ചു.

നിലപാടുകളിൽ കാർക്കശ്യക്കാരൻ ആയിരുന്നു എങ്കിലും പ്രവർത്തകരെ അടുത്ത് അറിയുവാനും, കൊല്ലം ജില്ലയിൽ കോൺഗ്രസ്‌ പ്രസ്ഥാനം കെട്ടിപ്പെടുക്കാനും അക്ഷീണം പ്രയത്നിച്ച നേതാവ് ആയിരുന്നു. കൊല്ലം ഡിസിസി പ്രസിഡന്റ്‌ പദവിയിൽ ഇരിക്കുമ്പോൾ ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റിയുടെ പ്രവർത്തനോത്ഘാടനം നടത്തുന്നതിന് ബഹ്‌റൈനിൽ എത്തിയ അദ്ദേഹത്തിന് വലിയ സുഹൃത്ബന്ധങ്ങൾ ഉള്ള നേതാവ് ആണ്.

ഒരു പ്രാവശ്യം എംഎൽഎ ആയ അദ്ദേഹം ഇനിയും ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്നും, പുതിയ തലമുറക്ക് അവസരം ലഭിക്കണം എന്നും നിർബന്ധം ഉള്ള നേതാവ് ആയിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരള പ്രദേശ് കോൺഗ്രസ്‌ കമ്മറ്റിക്കും, പ്രത്യേകിച്ച് കൊല്ലം ജില്ലയിലെ കോൺഗ്രസ്‌ പ്രവർത്തകർക്കും തീരാ നഷ്ടമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

ഒഐസിസി ദേശീയ ആക്ടിങ് പ്രസിഡന്റ്‌ രവി കണ്ണൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഗ്ലോബൽ സെക്രട്ടറി റഷീദ് കുളത്തറ, ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം, ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യുസ് വാളക്കുഴി, ജില്ലാ പ്രസിഡന്റ്‌മാരായ ജി ശങ്കരപ്പിള്ള,ഷമീം കെ. സി, ഷാജി പൊഴിയൂർ, ഷിബു എബ്രഹാം,ജോജി ലാസർ, സെക്രട്ടറി മാരായ മോഹൻകുമാർ നൂറനാട്,മുനീർ യൂ, സിജു പുന്നവേലി, ബിജുബാൽ സി. കെ, ബിജേഷ് ബാലൻ,സുരേഷ് പുണ്ടൂർ, ഒഐസിസി നേതാക്കളായ ജേക്കബ് തേക്ക്തോട്, ഷീജ നടരാജൻ,അൻസൽ കൊച്ചൂടി, സിൻസൺ ചാക്കോ പുലിക്കോട്ടിൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

Advertisment