ഫ്‌ളാറ്റിൽ മയക്കുമരുന്നും കഞ്ചാവും;ബംഗളൂരുവില്‍ കന്നഡ താരം സോണിയ അഗർവാൾ ഉൾപ്പെടെ കുടുതൽ സെെലിബ്രിറ്റികള്‍ അറസ്റ്റില്‍

New Update

publive-image

ബംഗളൂരു: മയക്കുമരുന്ന് കേസിൽ തെന്നിന്ത്യൻ നടിയും മോഡലുമായ സോണിയ അഗർവാളിനെ കസ്റ്റഡിയിലെടുത്ത് നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ (എൻസിബി). മയക്കുമരുന്ന് ഉപയോഗിക്കുകയും സൂക്ഷിക്കുകയും ചെയ്‌തെന്ന കണ്ടെത്തലിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്.

Advertisment

കന്നഡ നടൻ ഭരത്, ഡിജെ ചിന്നപ്പ എന്നിവരേയും എൻസിബി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കർണാടക അതിർത്തിയിൽ നിന്ന് 21 കോടി രൂപ വിലവരുന്ന കഞ്ചാവ് ഇന്നലെ എൻസിബി പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടായിരുന്നു നടിയുടെ ഫ്‌ളാറ്റിൽ പരിശോധന നടത്തിയത്.

ഇവിടെ നിന്നും 40 കിലോ കഞ്ചാവും എൻസിബി കണ്ടെടുക്കുകയും ചെയ്തു. നേരത്തെ കന്നഡ സിനിമാ മേഖലയിൽ വൻ മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നതായി ബംഗളൂരു പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

ബോളിവുഡ് താരം സഞ്ജന ഗൽറാണി അടക്കമുള്ളവരെ എൻസിബി കസ്റ്റഡിയിലെടുത്തിരുന്നു. ഈ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. പിന്നാലെയാണ് സോണിയ അഗർവാളും കുടുങ്ങുന്നത്.

NEWS
Advertisment