ഇന്ത്യയിൽ ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ പൗരൻ ഇന്ത്യ വിട്ടതായി റിപ്പോർട്ട്

New Update

publive-image

ബെം​ഗ്ളൂരു: ഒമിക്രോൺ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ പൗരന്റെ കൊവിഡ് പരിശോധന സംബന്ധിച്ച് അന്വേഷണം നടത്താൻ ഉത്തരവിട്ട് കർണാടക സർക്കാർ. ഇന്ത്യയിൽ ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ച രണ്ട് പേരിൽ ഒരാളായിരുന്നു 66 കാരനായ ദക്ഷിണാഫ്രിക്കൻ പൗരൻ.

Advertisment

എന്നാൽ ഇദ്ദേഹത്തിന് ഒമിക്രോണുണ്ടോയെന്ന് സ്ഥിരീകരിക്കാൻ സാമ്പിൾ പരിശോധന നടക്കവെ ഇദ്ദേഹം ഇന്ത്യ വിട്ടിരുന്നു. ഒമിക്രോൺ സ്ഥിരീകരിച്ച റിപ്പോർട്ട് പുറത്തു വന്നപ്പോൾ ദക്ഷിണാഫ്രിക്കൻ പൗരൻ ഇന്ത്യയിലുണ്ടായിരുന്നില്ല.

നവംബർ 20 നാണ് ദുബായ് വഴി ദക്ഷിണാഫ്രിക്കൻ പൗരൻ ബെം​ഗ്ളൂരുവിലെത്തുന്നത്. വനപ്പോൾ നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിൽ ഡോക്ടറെത്തി പരിശോധിക്കുകയും ചെയ്തിരുന്നു. രോ​ഗലക്ഷണങ്ങളില്ലാത്തതിനാൽ സെൽഫ് ഐസൊലേഷൻ മതിയെന്ന് ഡോക്ടർ നിർദ്ദേശിക്കുകയും ചെയ്തു.

ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിൽ നിന്ന് വന്നയാളായതിനാൽ ഇദ്ദേഹത്തിന്റെ സാമ്പിളുകൾ വിദ​ഗ്ധ പരിശോധനയ്ക്കയച്ചു. എന്നാൽ ഈ പരിശോധന ഫലം വരുന്നതിന് മുമ്പ് നവംബർ 23 ന് ഇദ്ദേഹം ഒരു സ്വകാര്യ പരിശോധന കേന്ദ്രത്തിൽ വെച്ച് കൊവിഡ് പരിശോധന നടത്തി.

പരിശോധന ഫലം നെ​ഗറ്റീവായിരുന്നു. ഈ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് വെച്ചാണ് ഇദ്ദേഹം രാജ്യം വിട്ടത്. വ്യാജ പരിശോധന ഫലമാണോ ഇദ്ദേഹത്തിന് ലഭിച്ചതെന്നും അന്വേഷിക്കും. അതേസമയം ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന ആർക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.

Advertisment