ടൂറിസം കേന്ദ്രങ്ങളിൽ വർക്ക് ഫ്രം ഹോളിഡേ ഹോമിനായി 10 കോടി; ഇടുക്കിയിലും വയനാട്ടിലും കൂടുതൽ നഴ്സിങ് കോളേജുകൾ

New Update

publive-image

Advertisment

തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വർക്ക് ഫ്രം ഹോളിഡേ ഹോമിനായി 10 കോടി രൂപ അനുവദിച്ച് ധനമന്ത്രി.ഐടി റിമോർട്ട് വർക്ക് കേന്ദ്രങ്ങൾ, വർക്ക് നിയർ ഹോം കോമൺ ഫസിലിറ്റി സെന്‍ററുകൾ എന്നിവ ഒരുക്കാനായി 50 കോടിയും അനുവദിച്ചു.

മാത്രമല്ല ടൂറിസം ഇടനാഴി വികസനത്തിനായി 50 കോടി രൂപയും ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് മെഡിക്കൽ കോളെജുകളിലും താലൂക്ക് ആശുപത്രികളിലും നഴ്സിങ് കോളെജുകൾ സ്ഥാപിക്കുമെന്നും അതിന്‍റെ ആദ്യ ഘട്ടമെന്ന നിലയിൽ 20 കോടി രൂപ അനുവദിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു.

Advertisment