ഏഷ്യന്‍ ഗ്രാനിറ്റോ 441 കോടി രൂപയുടെ ഓഹരി വില്‍പ്പന ആരംഭിച്ചു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

അഹമ്മദാബാദ്: രാജ്യത്തെ ഏറ്റവും വലിയ ലക്ഷ്വറി സര്‍ഫേസ്, ബാത്ത്‌വെയര്‍ സൊല്യൂഷന്‍ ബ്രാന്‍ഡുകളിലൊന്നായ ഏഷ്യന്‍ ഗ്രാനിറ്റോ ഇന്ത്യ ലിമിറ്റഡ് (എജിഎല്‍) ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്കുള്ള സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചു. വിപുലമായ വികസന പരിപാടികള്‍ക്കായി 441 കോടി രൂപ ഉയര്‍ത്തുന്നതിനുള്ള ഓഹരി വില്‍പ്പന ഏപ്രില്‍ 25ന് ആരംഭിച്ചു. മെയ് 10ന് ക്ലോസ് ചെയ്യും. റൈറ്റ്‌സ് ഇഷ്യുവിന് കീഴിലുള്ള ഓഹരി വില്‍പ്പന ഒരു ഷെയറിന് 63 രൂപ നിരക്കിലാണ് ഓഫര്‍. അതായത് ഏപ്രില്‍ 22ലെ എന്‍എസ്ഇ ക്ലോസിങ് നിരക്കായ ഷെയറിന് 82.9 രൂപ എന്നതില്‍ നിന്നും 24 ശതമാനം ഡിസ്‌ക്കൗണ്ടില്‍. യോഗ്യരായ ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്ക് ലഭ്യമാക്കിയിട്ടുള്ള അവകാശ ഓഹരികളില്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ഓണ്‍ലൈനായി ഏപ്രില്‍ 25 മുതല്‍ മെയ് അഞ്ചു വരെയും ഓഫ്‌ലൈനായി മെയ് 10വരെയും ഇടപാടു നടത്താം.

കമ്പനി 6,99,93,682 ഓഹരികളാണ് ഇറക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓരോ ഷെയറും 63 രൂപയ്ക്കാണ് നല്‍കുന്നത്. യോഗ്യരായ ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്ക് 37:30 അനുപാതത്തില്‍ ഓഹരികള്‍ കരസ്ഥമാക്കാം. ആകെ 440.96 കോടി രൂപയാണ് ഇതിലൂടെ കമ്പനി സമാഹരിക്കുന്നത്. ലക്ഷ്വറി സര്‍ഫേസ്, ബാത്ത്‌വെയര്‍ വിഭാഗത്തില്‍ വമ്പന്‍ വികസനമാണ് ധന സമാഹരണത്തിന്റെ ലക്ഷ്യം. ജിവിടി ടൈല്‍സ്, സാനിറ്ററിവെയര്‍, എസ്പിസി ഫ്‌ളോറിങ് തുടങ്ങിയവയുടെ ഉല്‍പ്പാദനത്തിനായി ആധുനിക ഉല്‍പ്പാദന സൗകര്യങ്ങള്‍ ഗുജറാത്തിലെ മോര്‍ബിയില്‍ ഒരുക്കും. ലോകത്തെ ഏറ്റവും വലിയ ഡിസ്‌പ്ലേ സെന്റും മോര്‍ബിയില്‍ സ്ഥാപിക്കുന്നുണ്ട്.

Advertisment