വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി കമ്പനികള്‍ ? ആക്‌സെഞ്ചര്‍ പിരിച്ചുവിടാനൊരുങ്ങുന്നത് 19,000 പേരെ ! തൊഴില്‍മേഖലയില്‍ വീണ്ടും ആശങ്ക

New Update

publive-image

Advertisment

ന്യൂഡല്‍ഹി: 19,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന സൂചന നല്‍കി പ്രമുഖ ഐടി കമ്പനിയായ ആക്‌സെഞ്ചര്‍. കമ്പനിയിലെ ആകെ ജീവനക്കാരുടെ 2.5 ശതമാനം ഇത് വരുമെന്നാണ് റിപ്പോര്‍ട്ട്. കമ്പനികള്‍ നേരിടുന്ന ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് സൂചന.

കമ്പനിയുടെ വാര്‍ഷിക വരുമാന വളര്‍ച്ചയും, ലാഭ പ്രവചനവും വ്യാഴാഴ്ച വെട്ടിച്ചുരുക്കി. എട്ട് ശതമാനം മുതല്‍ 10 ശതമാനം വരെ വാര്‍ഷിക വരുമാന വളര്‍ച്ചയാണ് കമ്പനി ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ എട്ട് ശതമാനം മുതല്‍ 11 ശതമാനം വരെയാണ് പ്രതീക്ഷിച്ചിരുന്നത്. 1.2 ബില്യണ്‍ ഡോളറാണ് പിരിച്ചുവിടലുമായി ബന്ധപ്പെട്ട് നീക്കിവച്ചിരിക്കുന്നത്.

Advertisment