സാംസംഗ് ഡിജിറ്റൽ സർവീസ് സെന്റർ ആരംഭിച്ചു; ഈ ഡിജിറ്റൽ സർവീസ് സെന്റർ ഉപഭോക്താവിന് വാങ്ങിയ ശേഷമുള്ള സർവീസുകൾ ലളിതവത്കരിക്കുകയും വ്യക്തിഗതമാക്കിയ പിന്തുണ ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തും

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ഗുരുഗ്രാം: സാംസംഗ്, ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡ്, അതിന്റെ ഡിജിറ്റൽ സർവീസ് സെന്റർ ആരംഭിച്ചിരിക്കുന്നു. ഉപഭോക്താക്കൾക്ക് തങ്ങളുടെ ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട് വ്യക്തിഗതമാക്കിയ കസ്റ്റമർ സർവീസ് ലഭ്യമാക്കുന്ന സമഗ്രമായ ഒരു പ്ലാറ്റ്ഫോം ആണിത്.

Advertisment

ഉപഭോക്താക്കൾക്ക് https://www.samsung.com/in ലെ സപ്പോർട്ട് മെനുവിലേക്ക് ചെന്ന് അല്ലെങ്കിൽ നേരിട്ട്
http://www.samsungdigitalservicecenter.com ൽ ലോഗ് ഓൺ ചെയ്ത് ഡിജിറ്റൽ സർവീസ് സെന്ററിൽ പ്രവേശനം നേടാൻ
കഴിയും.

ഉപഭോക്താവ് തന്റെ സാംസംഗ് അക്കൌണ്ടിൽ ലോഗിൻ ചെയ്തുകഴിഞ്ഞാൽ, ഡിജിറ്റൽ സർവീസ് സെന്റർ
ഉപഭോക്താവിന്റെ ആവശ്യങ്ങളെ അടിസ്ഥാനപ്പെടുത്തി വ്യക്തിഗതമാക്കിയ പിന്തുണ ലഭ്യമാക്കും. ഇതിൽ
ലളിതവത്കരിച്ച യൂസർ നാവിഗേഷൻ സഞ്ചാരം, കാറ്റഗറി തിരിച്ചുള്ള സ്വയംസഹായ ഉള്ളടക്കത്തിലേക്ക്
പെട്ടെന്നുള്ള പ്രവേശനം, കാറ്റഗറി നിർദ്ദിഷ്ട ഡിഐവൈ വീഡിയോകൾ, മൊബൈൽ ആപ് അനുഭവം, ഒരു പേജിൽ
മോഡൽ നിർദ്ദിഷ്ട റിപ്പയറിനും സ്പെയർ പാർട്ടിനുമുള്ള വിലകൾ എന്നിവ ഉൾപ്പെടുന്നു.

ഡിഐവൈ വീഡിയോകൾ വഴി, നിങ്ങളുടെ ടിവിയിൽ സ്ക്രീൻ മിററിംഗ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാം,
ടിവിയുമായി സൌണ്ട്ബാർ എങ്ങനെ കണക്ട് ചെയ്യാം, നിങ്ങളുടെ സാംസംഗ് സെമി-ആട്ടോമാറ്റിക് വാഷിംഗ്
മെഷീൻ എങ്ങനെ സ്ഥാപിക്കാം, ഫ്രീസ്റ്റൈൽ പ്രോജക്ടർ എങ്ങനെ സ്ഥാപിക്കാം അല്ലെങ്കിൽ സാംസംഗ്
ഗാലക്സി സ്മാർട്ട്ഫോണിൽ ആട്ടോ റീസ്റ്റാർട്ട് ഫീച്ചർ എങ്ങനെ ഉപയോഗിക്കാം എന്നിവ പോലുള്ള അനേകം
വിഷയങ്ങൾക്ക് നിങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയും.

publive-image

ഡിജിറ്റൽ സർവീസ് സെന്റർ വഴി സർവീസ് സെന്ററുകളിൽ മുൻഗണനാ സർവീസ് നേടുന്നതിന്
ഉപഭോക്താക്കൾക്ക് അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാനും പിക്ക് & ഡ്രോപ്പ് സർവീസ്
പ്രയോജനപ്പെടുത്താനും ഒരു സർവീസ് സെന്റർ കണ്ടെത്താനും വാറന്റി നയങ്ങളുടെ വിശദാംശങ്ങൾ
നേടാനും റിപ്പയർ ട്രാക്ക് ചെയ്യാനും സർവീസ് ചെലവ് വിവരങ്ങൾ നേടാനും റിമോട്ട് ആൻഡ് വിഷ്വൽ
പിന്തുണ വഴി കോൾബാക്ക് അഭ്യർത്ഥന ഷെഡ്യൂൾ ചെയ്യാനും സോഫ്റ്റ്വെർ അപ്ഡേറ്റുകൾ നേടാനും
കഴിയും.

"സാംസംഗിൽ, ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിലാണ് ഞങ്ങൾ
എന്നും വിശ്വസിച്ചുപോന്നിട്ടുള്ളത്. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് വാങ്ങലിനു ശേഷമുള്ള സേവനങ്ങൾ
ലളിതവത്ക്കരിക്കുന്നതും വ്യക്തിഗതമായ പിന്തുണ ലഭ്യമാക്കുന്നതും ലക്ഷ്യമിടുന്ന ഒരു ചുവടുവയ്പാണ്
ഡിജിറ്റൽ സർവീസ് സെന്റർ. ഉപഭോക്താക്കളെ പൂർണ്ണമായും ശാക്തീകരിക്കുന്നതിന്, ഡിജിറ്റലൈസ് ചെയ്ത
ഒരു ആവാസവ്യവസ്ഥ അവർക്ക് വാഗ്ദാനം ചെയ്യേണ്ടതുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.

ഈ പ്ലാറ്റ്ഫോം ഉപഭോക്താക്കൾക്ക് എളുപ്പത്തിലുള്ള നാവിഗേഷൻ ലഭ്യമാക്കുന്നതായി അവകാശപ്പെടുന്നു ഒപ്പം ഉല്പന്ന
നിർദ്ദിഷ്ട ഡിഐവൈ വീഡിയോകളിലേക്ക് പ്രവേശനം വാഗ്ദാനം ചെയ്യുകയും തങ്ങളുടെ അന്വേഷണങ്ങൾ
എളുപ്പത്തിൽ പരിഹരിക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നു," സുനിൽ കുട്ടിൻഹ, വൈസ്
പ്രസിഡന്റ്, കസ്റ്റമർ സർവീസ്, സാംസംഗ് ഇൻഡ്യ പറഞ്ഞു.

സാംസംഗ് അതിന്റെ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന അനേകം അഡീഷണൽ ഡിജിറ്റൽ സർവീസ്
ഓപ്ഷനുകൾ കൈവരിച്ച് സ്വന്തം ഭവനത്തിൽ നിന്നു പുറത്തുകടക്കാതെ തങ്ങളുടെ പ്രശ്നങ്ങൾ
പരിഹിക്കാൻ അവരെ സഹായിക്കുന്നതിനും ഡിജിറ്റൽ സർവീസ് സെന്റർ ഉപയോഗിക്കാൻ കഴിയും.
ഉപഭോക്താക്കൾക്ക് വാട്സ്ആപ് പിന്തുണ, റിമോട്ട് സപ്പോർട്ട്, കോൾ സെന്റർ വഴി ടെക്നിക്കൽ സഹായം
എന്നിവ തിരഞ്ഞെടുക്കാൻ കഴിയും അല്ലെങ്കിൽ സാംസംഗ് വെബ്സൈറ്റിലും യുട്യൂബിലും ഡു-ഇറ്റ്-
യുവർസെൽഫ് വീഡിയോകൾ കൈവരിക്കാനാകും.

അന്വേഷണങ്ങൾക്കുള്ള പരിഹാരം തേടി സാംസംഗ് കസ്റ്റമർ കെയറിൽ വിളിക്കുന്പോൾ ഉപഭോക്താവിന്റെ
കാത്തിരുപ്പ് സമയം കുറയ്ക്കുന്നതിന് സാംസംഗ് ഒരു 'സ്മാർട്ട് ടച്ച് കോൾ' സർവീസും പ്രവർത്തിപ്പിക്കുന്നുണ്ട്. പരന്പരാഗത കോൾ സെന്റർ അനുഭവത്തിനു പകരം ഒരു സിങ്ക്രോണൈസ്ഡ് വോയ്സ് ആൻഡ് സ്ക്രീൻ ഇന്റർഫേസിലേക്കു മാറുന്നതിനുള്ള ഓപ്ഷൻ ഉപഭോക്താക്കൾക്ക് ഉണ്ട്.

വിളിക്കുന്നയാളിന്റെ ആവശ്യങ്ങൾ പിടിച്ചെടുക്കുകയും സിസ്റ്റവുമായി പ്രതിപ്രവർത്തിക്കാൻ അവരെ
പ്രാപ്തരാക്കുകയും ചെയ്യുന്ന അന്തർജ്ഞാനമുള്ള ഒരു സർവീസ് അനുഭവവമാണ് സ്മാർട്ട് ടച്ച് കോൾ.

സാംസങ് ഇലക്ട്രോണിക്സ് കമ്പനി ലിമിറ്റഡിനെക്കുറിച്ച് പരിവർത്തനങ്ങള്‍ക്ക് ഉതകുന്ന ആശയങ്ങളും സാങ്കേതികവിദ്യകളും കൊണ്ട് സാംസങ് ലോകത്തെ പ്രചോദിപ്പിക്കുകയും, ഭാവി രൂപപ്പെടുത്തുകയും ചെയ്യുന്നു. ടിവികൾ, സ്മാർട്ട്‌ഫോണുകൾ, ധരിക്കാവുന്ന ഡിവൈസുകള്‍, ടാബ്‌ലെറ്റ്സ്, ഡിജിറ്റൽ ഡിവൈസുകള്‍, നെറ്റ്‌വർക്ക് സിസ്റ്റങ്ങൾ, മെമ്മറി, സിസ്റ്റം എല്‍എസ്ഐ, ഫൗണ്‍ട്രി, എല്‍ഇഡി സൊല്യൂഷനുകള്‍ എന്നിവയുടെ ലോകം കമ്പനി പുനർനിർവചിക്കുന്നു.

Advertisment