Advertisment

2000 രൂപ നോട്ടുകളില്‍ ഏകദേശം പകുതിയും തിരിച്ചെത്തിയതായി ആര്‍ബിഐ

New Update

ഡല്‍ഹി: രാജ്യത്ത് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളില്‍ ഏകദേശം പകുതിയും തിരിച്ചെത്തിയതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ആഴ്ചകള്‍ക്ക് മുന്‍പാണ് 2000 രൂപ നോട്ട് പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. മാര്‍ച്ച് അവസാനം വരെ 3.62 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. ഇതില്‍ 1.8 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ തിരിച്ചെത്തിയതായും ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

publive-image

നിലവില്‍ 2000 രൂപ നോട്ടുകള്‍ ബാങ്കില്‍ കൊടുത്ത് മാറുന്നതിനും നിക്ഷേപിക്കുന്നതിനും സെപ്റ്റംബര്‍ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. മെയ് 19നാണ് 2000 രൂപ നോട്ട് പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്. വീണ്ടും ആയിരം രൂപ നോട്ട് അച്ചടിച്ച് ഇറക്കുമെന്നും 500 രൂപ നോട്ട് പിന്‍വലിക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ശക്തികാന്ത ദാസ് തള്ളി. ഇതുസംബന്ധിച്ച് ഒരു വിവരവും തന്റെ കൈവശമില്ല. ഇത്തരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം മുന്നറിപ്പ് നല്‍കി.

റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെയാണ്  റിസര്‍വ് ബാങ്ക് പണ വായ്പ നയപ്രഖ്യാപനം നടത്തിയത്. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. ബാങ്ക് പലിശ നിരക്കുകളിലും മാറ്റം വരില്ല. റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി യോഗത്തിന് ശേഷമാണ് ആര്‍ബിഐ ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്.

Advertisment