എന്‍ട്രന്‍സ് കോച്ചിങ് സെന്റര്‍ പ്രവേശനം നിഷേധിച്ചു; 18കാരി ട്രെയിനിന് മുമ്പില്‍ ചാടി ജീവനൊടുക്കി

New Update

ചെന്നൈ: നീറ്റ് കോച്ചിംഗ് സെന്ററില്‍ പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് 18കാരി ട്രെയിനിന് മുമ്പില്‍ ചാടി ജീവനൊടുക്കി. തമിഴ്‌നാട്ടിലെ ആബതരണപുരം സ്വദേശി ഉതിര്‍ഭാരതിയുടെ മകള്‍ നിഷയാണ് മരിച്ചത്. വണ്ടല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കഴിഞ്ഞ ദിവസം വൈകിട്ട് 5.10ന് ആയിരുന്നു സംഭവം. നെയ്വേലിയിലെ ബൈജൂസിന്റെ കോച്ചിംഗ് ക്ലാസിന് പോകുകയാണെന്ന് വിദ്യാര്‍ഥിനി മാതാപിതാക്കളോട് പറഞ്ഞിരുന്നു.

Advertisment

publive-image

വണ്ടല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ നിഷ അതിവേഗമെത്തിയ ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടുകയായിരുന്നു. ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നിഷ ചക്രത്തിനടിയിലായി. നിഷ തല്‍ക്ഷണം മരിച്ചു. പിന്നാലെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു.

കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്പെഷ്യല്‍ ക്ലാസില്‍ പങ്കെടുക്കണമെന്ന് നിഷ പിതാവിനോട് പറഞ്ഞിരുന്നു. പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ വേര്‍തിരിക്കുന്ന സമീപനമാണ് ബൈജൂസ് കോച്ചിങ് സെന്ററിലേതെന്ന് നിഷയുടെ പിതാവ് ആരോപിച്ചു. ഇതില്‍ മകള്‍ അസ്വസ്ഥയായിരുന്നു. 'എന്റെ മകള്‍ക്ക് 399 മാര്‍ക്ക് ലഭിച്ചിരുന്നു.

പക്ഷേ നെയ്വേലി ഇന്ദിര നഗറിലെ ബൈജൂസ് കോച്ചിംഗ് സെന്ററില്‍ 400 ന് മുകളില്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികളെ എടുത്ത് പ്രത്യേകം പരിശീലിപ്പിക്കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി വിഷാദത്തിലേക്ക് വീഴുകയായിരുന്നു. കോച്ചിംഗ് സെന്ററിനെതിരെ നടപടി വേണമെന്നും ഉതിര്‍ഭാരതി ആവശ്യപ്പെട്ടു. ഇന്ത്യന്‍ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ്, ബിഡിഎസ് പ്രോഗ്രാമുകള്‍ക്കുള്ള യോഗ്യതാ പരീക്ഷയാണ് നീറ്റ്.

Advertisment