തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തം: 3 പേര്‍ കൂടി മരിച്ചു, മരണസംഖ്യ 21 ആയി

New Update

publive-image

ചെന്നൈ: തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തിൽ മൂന്ന്‌ പേര്‍ കൂടി മരിച്ചു. ചെങ്കൽപേട്ടിൽ രണ്ടു പേരും വിഴിപ്പുരത്ത് ഒരാളും ആണ് മരിച്ചത്. ചെങ്കൽപേട്ടിൽ മരിച്ചത് തമ്പി, ശങ്കർ എന്നിവരാണ് മരിച്ചത്. വിഴിപ്പുരത്ത് ശരവണൻ എന്നയാൾ മരിച്ചു. ഇതോടെ മരണസംഖ്യ 21 ആയി.

Advertisment

മദ്യ ദുരന്തത്തിൽ 36 പേർ ചികിത്സയിലാണ്. അപകടവുമായി ബന്ധപ്പെട്ട് 2466 കേസുകൾ രജിസ്റ്റർ ചെയ്തു. 2461 പേർ അറസ്റ്റിലായിട്ടുണ്ട്. 21,611 ലിറ്റർ വ്യാജമദ്യം കണ്ടെത്തി നശിപ്പിച്ചു. 17,031 കുപ്പി വിദേശമദ്യവും പിടികൂടി.

Advertisment