നടന്‍ ആര്യയെന്ന വ്യാജേന യുവതിയെ പറ്റിച്ച് 70 ലക്ഷം തട്ടിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍; ജര്‍മ്മനിയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ തമിഴ് യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്

New Update

publive-image

ചെന്നൈ: നടന്‍ ആര്യയെന്ന വ്യാജേന യുവതിയെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍. ജര്‍മ്മനിയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ തമിഴ് യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ചെന്നൈ പുളിയന്തോപ്പ് സ്വദേശിയായ മുഹമ്മദ് അര്‍മാന്‍, ഹുസൈന്‍ ബായി എന്നിവരാണ് അറസ്റ്റിലായത്.

Advertisment

സമൂഹമാദ്ധ്യമത്തില്‍ ആര്യയായി ചമഞ്ഞ് യുവതിയെ പരിചയപ്പെടുകയും വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്ത ശേഷം 70 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇന്‍സ്പെക്ടര്‍ ഗീതയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൈബര്‍ പോലീസ് ടീമാണ് ഇവരെ കണ്ടെത്തിയത്.

നടന്‍ ആര്യ വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചുവെന്ന് ആരോപിച്ചാണ് യുവതി സെന്‍ട്രല്‍ ക്രൈംബ്രാഞ്ചില്‍ പരാതി നല്‍കിയത്. ഇതോടെ ആര്യയെ വിളിച്ച് വരുത്തി പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇതേക്കുറിച്ച് അറിയില്ലെന്നും, കേസില്‍ നിരപരാധിയാണെന്നുമായിരുന്നു ആര്യ പോലീസിന് മൊഴി നല്‍കിയത്. യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഇതോടെയാണ് യുവതി തട്ടിപ്പിനിരയായതാണെന്ന് പോലീസിന് വ്യക്തമായത്.

NEWS
Advertisment