New Update
/sathyam/media/post_attachments/q6Xi8OD4jdc08iFuvITc.jpg)
ചെന്നൈ: മയക്കുമരുന്ന് വ്യാപാരിക്കൾക്കെതിരെയും സംസ്ഥാനത്തിലൂടെ മയക്കുമരുന്ന് കടത്തുന്നവർക്കെതിരെയും ശക്തമായ നടപടിയെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.
Advertisment
ഇതുവരെ 10,670 മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുളളത്.11,247 പേരെ അറസ്റ്റു ചെയ്തുവെന്നുമാണ് റിപ്പോർട്ടുകൾ. അറസ്റ്റ് ചെയ്തവരിൽ നിന്നും 149.43 ടൺ പുകയില ഉത്പനങ്ങളാണ് പിടിച്ചെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതോടൊപ്പം സ്‌കൂൾ കോളേജ് പരിസരങ്ങളിലും മയക്കുമരുന്ന് കച്ചവടം നടത്തുന്ന വ്യാപാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മയക്കുമരുന്ന് വിൽപ്പനയും സർക്കാർ സ്വീകരിച്ച നടപടികളും സംബന്ധിച്ച് പട്ടാളി മക്കൾ കക്ഷിയിലെ എംഎൽഎ ജി.കെ.മണി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us