/sathyam/media/post_attachments/b09KSfeqvgKWJk8sTERC.jpg)
ചെന്നൈ: ഓൺലൈൻ ക്ലാസിൽ തോർത്തുമുണ്ട് മാത്രമുപടുത്ത് എത്തുകയും പെൺകുട്ടികളോട് ലൈംഗികചുവയോടെ സംസാരിക്കുകയും ചെയ്ത അധ്യാപകനെതിരെ കേസെടുത്തു. തമിഴ്നാട് പൊലീസ് ഇയാൾക്കെതിരായ കുറ്റപത്രം ചെന്നൈ പോക്സോ കോടതിയിൽ സമർപ്പിച്ചു. കൊമേഴ്സ് അധ്യാപകനായ രാജഗോപാലിനെതിരെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
പൂർവ്വവിദ്യാർത്ഥി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതോടെ ഇത് വൈറലാവുകയും പിന്നാലെ ഇയാളുടെ പ്രവർത്തി പുറംലോകമറിയുകയുമായിരുന്നു. ഓൺലൈൻ ക്ലാസിൽ അധികവും പെൺകുട്ടികളായിരുന്നു.
തോർത്തുമുണ്ടുടുത്ത് ഓൺലൈൻ ക്ലാസെടുക്കാൻ എത്തുക. ലൈംഗിക ചുവയോടെ സംസാരിക്കുക, പെൺകുട്ടികളുടെ ശരീരത്തെ കുറിച്ച് പറയുക എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് അധ്യാപകനെതിരെ കുട്ടികൾ ഉയർത്തിയിരിക്കുന്നത്. ഏഴ് വിദ്യാർത്ഥികൾ അധ്യാപകനെതിരെ പൊലീസിൽ മൊഴി നൽകി. പിന്നാലെയാണ് രാജഗോപാലിനെ അറസ്റ്റ് ചെയ്തതും കുറ്റപത്രം സമർപ്പിച്ചതും. ഇയാൾക്കെതിരെ ഗുണ്ടാആക്ടും ചുമത്തിയിട്ടുണ്ട്. നിലവിൽ ജയിലിലാണ് ഇയാൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us