ചെന്നൈയില്‍ കനത്തമഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി

New Update

publive-image

ചെന്നൈ: ചെന്നൈയില്‍ കനത്തമഴയേത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി.ജലനിരപ്പ് ഉയര്‍ന്നതോടെ നഗരത്തിന് സമീപത്തെ മൂന്ന് ജലസംഭരണികള്‍ തുറന്നു.മറ്റൊരു പ്രളയമാണോ വരുന്നതെന്ന ഭയപ്പാടിലാണ് ചെന്നൈ നഗരവാസികള്‍.

Advertisment

പാതിയിലധികം റോഡുകളിലും ഒരടിയില്‍ കൂടുതല്‍ വെള്ളം കയറി. ചില താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളിലേക്കും വെള്ളം എത്തിത്തുടങ്ങി. നൂറോളം പേരെയാണ് ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചത്. അവശ്യഘട്ടത്തില്‍ നഗരത്തിലെ സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റാന്‍ നടപടി ആരംഭിച്ചു. ചെമ്പരാമ്പാക്കം, പൂണ്ടി, പുഴല്‍ ജലസംഭരണികളില്‍നിന്ന് ചെറിയ അളവില്‍ വെള്ളം തുറന്നുവിട്ടുതുടങ്ങി.

publive-image

ഇന്നലെ രാത്രി മുതല്‍ രാവിലെ എട്ട് മണിവരെ തുടര്‍ച്ചയായി പെയ്ത മഴയാണ് വെള്ളക്കെട്ടിന് കാരണം. രാവിലെ മുതല്‍ ഇടവിട്ടേ മഴ പെയ്യുന്നുള്ളു എന്നത് ആശ്വാസം പകരുന്നു.

Advertisment