/sathyam/media/post_attachments/1YmUDOwroonGXgk3jEey.jpg)
ചെന്നൈ: കഴിക്കാത്ത സമോസമയുടെ തുക കൂടി ബില്ലിൽ എഴുതിച്ചേർത്ത ഹോട്ടലുടമയെ ഭക്ഷണം കഴിക്കാനെത്തിയ ആൾ അടിച്ചു കൊലപ്പെടുത്തി. തമിഴ്‌നാട്ടിൽ മധുര കെ പുദൂർ ഗവ.ടെക്‌നിക്കൽ ട്രെയിനിംഗ് കോളേജിന് മുന്നിലെ ഹോട്ടലിലാണ് സംഭവം.
ഹോട്ടലുടമയായ മുത്തുകുമാറിനെ കണ്ണൻ എന്നയാളാണ് അടിച്ചു കൊലപ്പെടുത്തിയത്. ഭക്ഷണം കഴിക്കാനെത്തിയ യുവാവ് ഇഡ്ഡലിയാണ് കഴിച്ചത്. എന്നാൽ ബിൽ ലഭിച്ചപ്പോൾ ഇതിൽ സമോസയുടെ തുക കൂടി എഴുതിച്ചേർത്തിട്ടുണ്ടായിരുന്നു. മുത്തുകുമാറാണ് സമോസയുടെ തുക കൂടി എഴുതിച്ചേർത്തത്.
അധിക തുക കണ്ടതോടെ കണ്ണൻ പരാതിയുമായി മുത്തുകുമാറിന്റെ അടുത്തെത്തി. എന്നാൽ കണ്ണൻ സമോസ കഴിച്ചെന്നും കള്ളം പറയുകയാണെന്നുമായിരുന്നു മുത്തുകുമാറിന്റെ വാദം. ഇതോടെ ഇരുവരും തമ്മിൽ തർക്കമായി. ഇതിനിടെ പ്രകോപിതനായ യുവാവ് ഹോട്ടലിൽ ഉണ്ടായിരുന്ന തടിക്കഷണമെടുത്ത് മുത്തുകുമാറിനെ അടിക്കുകയായിരുന്നു.
ഇയാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ട കണ്ണനെ പോലീസ് എത്തിയാണ് അറസ്റ്റ് ചെയ്തത്. മുത്തുകുമാറിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മധുര സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കഴിക്കാത്ത സമോസയുടെ തുക ബില്ലിൽ എഴുതിച്ചേർത്ത ദേഷ്യത്തിനാണ് മുത്തുകുമാറിനെ ആക്രമിച്ചതെന്ന് കണ്ണൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us