New Update
/sathyam/media/post_attachments/8sULvuBW8jDzlnZwXydy.jpg)
ചിത്തോട്: തമിഴ്നാട് ഈറോഡില്‍ ക്ലോറിന്‍ വാതകം ശ്വസിച്ച് ഒരാള്‍ മരിച്ചു. 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്. ഈറോഡിൽ വിഷവാതക ചോർച്ച
Advertisment
ചിത്തോട് ബ്ലീച്ചിങ്ങ് നിര്‍മാണ ഫാക്ടറിയിലാണ് വാതകം ചോര്‍ന്ന് അപകടം സംഭവിച്ചത്. നിര്‍മാണത്തിനിടെ ലിക്വിഡ് ക്ലോറിന്‍ വാതകം ചോരുകയായിരുന്നു. നടു പാളയം ഗ്രാമത്തിലെ ദാമോദരന്‍ (40) ആണ് മരിച്ചത്.
വാതക ചോര്‍ച്ചയുണ്ടായി അല്‍പ സമയത്തിന് ശേഷം തന്നെ ദാമോദരന്‍ കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് ജില്ലാ കളക്ടര്‍ എച്ച്.കൃഷ്ണനുണ്ണി പറഞ്ഞു. സംഭവം അറിഞ്ഞെത്തിയ ഫയര്‍ ആന്റ് റസ്‌ക്യൂ വിഭാഗം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ചിത്തോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us