കോവിഡ് വ്യാപനം രൂക്ഷം : തമിഴ്‌നാട്ടില്‍ യൂണിവേഴ്‌സിറ്റി സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിവച്ചു

New Update

publive-image

തമിഴ്‌നാട്ടില്‍ യൂണിവേഴ്‌സിറ്റി സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിവച്ചു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷകള്‍ മാറ്റിയിരിക്കുന്നത്. ഈമാസം അവസാനം ആരംഭിക്കാനിരുന്ന പരീക്ഷകളാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയിരിക്കുന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി നടത്തിയ ആലോചനയ്ക്ക് ശേഷമാണ് പരീക്ഷകള്‍ മാറ്റിയതെന്ന് വിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടി അറിയിച്ചു.

Advertisment

മാറ്റിവച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കും. നിലവില്‍ കോളജുകളില്‍ സ്റ്റഡി ലീവാണ്. ഏതെങ്കിലും കോളജുകള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍, അടയ്ക്കാന്‍ നിര്‍ദേശിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ കോവിഡ് കേസുകളില്‍ വലിയ വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. 12,895പേര്‍ക്കാണ് സംസ്ഥാനത്ത് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. 51,335പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ഒമക്രോണ്‍ വ്യാപനം തീവമാവുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും സ്‌കൂളുകള്‍ അനിശ്ചിതമായി അടച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ പ്രവര്‍ത്തന സമയം കുറച്ചു. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി ഇന്നത്തെ യോഗം ഇക്കാര്യത്തില്‍ തീരുമാനെടുക്കുമെന്നാണ് സൂചന.

Advertisment