ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
/sathyam/media/post_attachments/0kj5d4NPKGpTbtRDatkp.jpg)
ചെന്നൈ: മലങ്കര സഭാ പത്തനംതിട്ട ഭദ്രാസനാധിപൻ ബിഷപ്പ് സാമുവൽ മാർ ഐറീനിയൂസും അഞ്ച് വൈദികരെയും തമിഴ്നാട് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. താമിര ഭരണി നദിയിൽ നിന്നും അനധികൃതമായി മണലൂറ്റൽ നടത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ശനിയാഴ്ചയാണ് അറസ്റ്റ് നടന്നത്.
Advertisment
ബിഷപ്പിനു പുറമെ വികാരി ജനറൽ ഫാ. ഷാജി തോമസ് മണികുളവും നാല് വൈദീകരും കസ്റ്റഡിയിൽ ഉണ്ട്. അറസ്റ്റിനു പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായ ബിഷപ്പിനെ തിരുന്നൽവേലി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതികളെ തിരുന്നൽവേലി ജില്ലാ കോടതി റിമാൻഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us