‘ഉങ്കളില്‍ ഒരുവന്‍’; എം.കെ. സ്റ്റാലിന്റെ ആത്മകഥ പ്രകാശനം ചെയ്തു

author-image
ഹാജിറ ഷെറീഫ് sheref
Updated On
New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആത്മകഥ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രകാശനം ചെയ്തു. ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

‘ഉങ്കളില്‍ ഒരുവന്‍’ (one among you) എന്ന പേരിലാണ് ആത്മകഥ. മുതിര്‍ന്ന ഡിഎംകെ നേതാവും ജലവിഭവ വകുപ്പ് മന്ത്രിയുമായ ദുരൈമുരുഗന്‍ പുസ്തകം ഏറ്റുവാങ്ങി. രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തില്‍ ആകുമ്പോള്‍ ഒറ്റയ്ക്ക് നിന്ന് പ്രതിരോധിക്കാന്‍ എം.കെ സ്റ്റാലിന്‍ എപ്പോഴും മുന്നിലുണ്ടാകാറുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു.

‘തമിഴും കേരളവും ഒരേ മണ്ണിന്റെ മക്കളാണ്. ആ ബന്ധം മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. ദ്രാവിഡ രാഷ്ട്രീയം സാധാരണക്കാരുടെ സംരക്ഷണമാണ് മുന്നോട്ടുവെയ്ക്കുന്നത്. മതമൗലികവാദവും ഏകാധിപത്യവും ഇന്ത്യയില്‍ ശക്തിപ്രാപിക്കുകയാണ്. ഇതിനെതിരെ ഒന്നിച്ചു നിന്ന് പോരാടേണ്ട സമയമാണെന്നും മുഖ്യമന്ത്രി ചെന്നൈയില്‍ പറഞ്ഞു.

Advertisment