സർക്കാർ സ്കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ സഹായം ; പ്രഖ്യാപനവുമായി തമിഴ്‌നാട്‌

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

ചെന്നൈ: സർക്കാർ സ്കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ സഹായം നൽകുമെന്ന് പ്രഖ്യാപനം. തമിഴ്‌നാടിന്റെ ബജറ്റിലാണ് പ്രഖ്യാപനം. ആറുമുതൽ പ്ലസ്ടുവരെയുള്ള വിദ്യാർഥിനികൾക്ക് എല്ലാ മാസവും ബാങ്ക് അക്കൗണ്ടിൽ പണമെത്തും.

Advertisment

ബിരുദം, ഡിപ്ലോമ, ഐടിഐ എന്നിവയിൽ പഠനം പൂർത്തിയാക്കുന്നതുവരെ സഹായം തുടരുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പറഞ്ഞു. 698 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ആറുലക്ഷം വിദ്യാർഥിനികൾക്ക് പ്രയോജനം ലഭിക്കും.

Advertisment