ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
/sathyam/media/post_attachments/gtqTx9ctpPWb8TJwazoS.jpg)
ചെന്നൈ: അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് കമൽഹാസന്‍റെ രാഷ്ട്രീയ കക്ഷിയായ മക്കൾ നീതി മയ്യം ആവിശ്യപ്പെട്ടു. നാല് വർഷത്തേക്കുള്ള സൈനിക സേവനമെന്ന ആശയം തെറ്റാണെന്നും, ഈ പദ്ധതിക്കെതിരായി രാജ്യമെമ്പാടും ജനരോഷം കത്തുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.
Advertisment
നിരവധി വിരമിച്ച സൈനിക ഉദ്യോഗസ്ഥർ പദ്ധതിക്കെതിരെ ഇതിനകം ശബ്ദമുയർത്തിയിട്ടുണ്ട്. രാജ്യത്തെ ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന പദ്ധതിയാണ് അഗ്നിപഥെന്നും പ്രസ്താവന വിമർശിക്കുന്നു.
ചെന്നൈയിലെ രാജ് കമൽ ഫിലിംസ് ഇന്‍റർനാഷണൽ ഓഫീസിനോട് ചേർന്നുള്ള വീഡിയോ സ്ക്രീനിൽ അഗ്നിപഥ് പദ്ധതി ഉടൻ പിൻവലിക്കണം എന്നാവശ്യപ്പെടുന്ന ഗ്രാഫിക്സുകൾ പ്രദർശിപ്പിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us