തിരുവല്ലയില്‍ കേബിള്‍ ടിവി അവതാരികയായിരുന്ന നയന്‍ താര ഇനി പോയസ് ഗാര്‍ഡനില്‍ അന്തരിച്ച ജയലളിതയുടെയും രജനീകാന്തിന്‍റെയും അയല്‍ക്കാരി. 20 കോടി മുടക്കി 16500 ചതുരശ്രയടിയില്‍ പൂര്‍ത്തിയാക്കുന്ന വീടിന്‍റെ ബാത്ത്റൂമിന്‍റെ മാത്രം വലുപ്പം 1500 ചതുരശ്രയടി. നയന്‍സ് വിഘ്നേശിന് സമ്മാനമായി നല്‍കിയ വീടിന്‍റെ സവിശേഷതകള്‍ അനവധി !

New Update

publive-image

ചെന്നൈ: തെന്നിന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ചലച്ചിത്ര താരമായ മലയാളി പെണ്‍കുട്ടി ഇനി സാക്ഷാല്‍ ജയലളിത താമസിച്ചിരുന്ന പോയസ് ഗാര്‍ഡനില്‍ രജനീകാന്തിന്‍റെ അയല്‍ക്കാരിയാകും.

Advertisment

തിരുവല്ലാക്കാരി നയന്‍സ് പുതിയ ഭര്‍ത്താവ് വിഘ്നേഷ് ശിവന് സമ്മാനമായി നല്‍കിയ വീടിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. 20 കോടി മുടക്കി 16500 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിക്കുന്ന വീടിന്‍റെ ഒരു ബാത്ത്റൂമിന്‍റെ മാത്രം വിസ്തീര്‍ണം 1500 ചതുരശ്രയടിയാണ്.

publive-image

ചെന്നൈയില്‍ ഏറ്റവും ആഡംബര വ്യാപാര സമുച്ചയങ്ങള്‍ സ്ഥിതിചെയ്യുന്ന മേഖലയാണ് പോയസ് ഗാര്‍ഡന്‍. ഇവിടെ നയന്‍സിന്‍റെ ഏറ്റവും അടുത്ത അയല്‍ക്കാരന്‍ സൂപ്പര്‍ താരം രജനീകാന്താണ്. സര്‍ക്കാര്‍ സ്മാരകമാക്കി മാറ്റിയ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പഴയ വസതിയും തൊട്ടടുത്തു തന്നെ.

publive-image

വീടിന്‍റെ ഇന്‍റീരിയല്‍ ഡിസൈന്‍ തയ്യാറാക്കുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കമ്പനികളിലൊന്നാണ്. 2021 നവംബറിലാണ് കോടികള്‍ മുടക്കി ഈ വീട് നയന്‍സ് സ്വന്തമാക്കിയത്. വിഘ്നേശുമൊത്തുള്ള ലിവിംഗ് ടുഗതര്‍ പരീക്ഷണം വിജയകരമാണെന്ന് മനസിലാക്കിയതോടെ വിവാഹ ശേഷം ഇവിടേയ്ക്ക് താമസം മാറ്റാനുള്ള ഉദ്ദേശ്യത്തിലായിരുന്നു ഇത് വാങ്ങിയത്.

publive-image

ഇതു കൂടാതെ ചെന്നൈയില്‍ തന്നെ രണ്ടു വീടുകള്‍ കൂടി നയന്‍സിന് സ്വന്തമായുണ്ട്. രണ്ടിനും കൂടി 100 കോടിക്ക് മുകളിലാണത്രെ മൂല്യം. ഹൈദരാബാദിലും മറ്റൊരു ആഡംബര വസതി ഇവര്‍ക്കുണ്ട്.

തിരുവല്ലയിലെ ഒരു പ്രാദേശിക കേബിള്‍ ചാനലില്‍ അവതാരികയായി കലാജീവിതത്തിന് തുടക്കം കുറിച്ച നയന്‍സ് ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും താരമൂല്യമുള്ള നായികയാണ്.

Advertisment