കടലൂരിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ സഹപാഠികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

New Update

ചെന്നൈ:  കടലൂരിൽ പത്താം ക്ലാസ് വിദ്യാർഥിനിയ‌ായ പതിനാലുകാരിയെ സഹപാഠികൾ ചേർന്നു കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പ്രതികളിൽ ഒരാളുടെ വീട്ടിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചു വരുത്തിയതിനു ശേഷം പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കടലൂരിലെ സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന 14 വയസ് പ്രായമുള്ള മൂന്ന് ആൺകുട്ടികൾ പിടിയിലായി.

Advertisment

publive-image

പ്ല‌സ്ടുവിൽ പഠിക്കുന്ന ആൺസുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പെൺകുട്ടി പങ്കെടുത്തതോടെയാണ് സംഭവങ്ങൾക്കു തുടക്കം. ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന പിറന്നാൾ ആഘോഷത്തിനിടെ ഇരുവരും ചേർന്ന് നിരവധി ചിത്രങ്ങൾ എടുത്തിരുന്നു. ഇത് കുട്ടികളുടെ വാട്‌സാപ് ഗ്രൂപ്പുകളിൽ പ്രചരിച്ചു.

ഈ ചിത്രങ്ങൾ കാണിച്ച് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ജൂലൈ ഒന്നിന് തന്റെ വീട്ടിലെത്താൻ പ്രതികളിലൊരാൾ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. നിരസിച്ചതോടെ ഭീഷണിയുമായി ഇവർ രംഗത്തെത്തി. ഇതോടെ ഉച്ചഭക്ഷണ സമയത്ത് ‌സ്‌കൂളിനു തൊട്ടുപുറകിലുള്ള പ്രതിയുടെ വീട്ടിൽ പെൺകുട്ടിയെത്തി.

തുടർന്ന് പെൺകുട്ടിയെ മുറിയിലിട്ടു പൂട്ടിയ ശേഷം സഹപാഠികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതറിഞ്ഞതോടെ സംഭവിച്ച കാര്യങ്ങൾ പെൺകുട്ടി അമ്മയോട് തുറന്നു പറയുകയായിരുന്നു.

പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ അവിനൻകുടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പെൺകുട്ടിയുടെ നഗ്‌ന ദൃശ്യങ്ങൾ പ്രതികളോട് ആവശ്യപ്പെട്ട അവരുടെ ആൺസുഹൃത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Advertisment