ഭാരത് ജോഡോ യാത്രയുടെ രണ്ടാം ദിനം ഇന്ന് കന്യാകുമാരിയിൽ ; പൗര പ്രമുഖറുമായി കൂടിക്കാഴ്ച നടത്തും

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം ദിനം ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദ ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കും. ശുചീന്ദ്രം വരെയാണ് രാവിലത്തെ യാത്ര. വൈകീട്ട് നാലിന് പുനരാരംഭിക്കുന്ന യാത്ര ഏഴുമണിക്ക് നാഗര്‍കോവിലില്‍ അവസാനിപ്പിക്കും.

Advertisment

രാവിലെ 7 മുതല്‍ 10 വരെയും തുടര്‍ന്ന് വൈകുന്നേരം നാലു മുതല്‍ രാത്രി ഏഴു വരെയുമായി ഓരോ ദിവസവും 25 കിലോമീറ്റര്‍ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്നു പോകുന്നത്.യാത്രയുടെ ഇടവേളയിൽ രാഹുൽ ഗാന്ധി പൗര പ്രമുഖറുമായി കൂടിക്കാഴ്ച നടത്തും.

മൂന്നുദിവസം കന്യാകുമാരിയിൽ പദയാത്ര ചെയ്യുന്ന സംഘം 11-ന് പാറശ്ശാല വഴി കേരളത്തിലെത്തും. 29 വരെയാണ് കേരളത്തിലെ യാത്ര. അഞ്ചു മാസം നീളുന്ന പദയാത്രയിൽ 3,500ലധികം കിലോമീറ്ററാണ് രാഹുൽ സഞ്ചരിക്കുക.

150 ദിവസം നീളുന്ന യാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്രയിൽ രാഹുലിനൊപ്പം മുഴുവൻ സമയവും 300 പേർ ഉണ്ടാകും. രാഹുൽ ഗാന്ധി ഉൾപ്പടെ യാത്രാ അംഗങ്ങൾ എല്ലാവർക്കും താമസം ഒരുക്കിയിരിക്കുന്നത് 60 കണ്ടെയ്നർ ലോറികളിൽ ആണ്. ഭക്ഷണം ആകട്ടെ വഴിയോരത്തും.

Advertisment