പൂക്കളങ്ങളും പൂവിളികളുമായി മാവേലി മന്നനെ വരവേൽക്കുന്ന എല്ലാ മലയാളി ഉടന്‍പിറപ്പുകൾക്കും എന്റെ ഓണാശംസകൾ; ലോകമെങ്ങുമുള്ള മലയാളികൾക്ക് ഓണാശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: ലോകമെങ്ങുമുള്ള മലയാളികൾക്ക് ഓണാശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. എല്ലാ മലയാളി ഉടന്‍പിറപ്പുകൾക്കും ഓണാശംസകളെന്നും ഭിന്നതകൾ അകറ്റി ബന്ധം ശക്തിപ്പെടുത്താമെന്നും അദ്ദേഹം മലയാളത്തിൽ ട്വീറ്റ് ചെയ്തു.

Advertisment

publive-image

‘‘പൂക്കളങ്ങളും പൂവിളികളുമായി മാവേലി മന്നനെ വരവേൽക്കുന്ന എല്ലാ മലയാളി ഉടന്‍പിറപ്പുകൾക്കും എന്റെ ഓണാശംസകൾ. എത്ര കഥകള്‍ മെനഞ്ഞാലും നീതിമാനായ ഒരു രാജാവിനെ ജനങ്ങളുടെ മനസില്‍ നിന്ന് മായ്ക്കാനാവില്ല.

ഓണം പുതിയൊരു കാലത്തിന്റെ തുടക്കമായി തമിഴ് സാഹിത്യവും പറയുന്നു. ഇത് ദ്രാവിഡർ തമ്മിലുള്ള ആഴമേറിയ ബന്ധം കാണിക്കുന്നു. ഭിന്നതകൾ അകറ്റി നമുക്ക് ഈ ബന്ധം ശക്തിപ്പെടുത്താം!’’– അദ്ദേഹം ട്വീറ്റ് ചെയ്തു.

Advertisment