/sathyam/media/post_attachments/aKFpYmmLz2NCeyJf16xZ.jpg)
ചെന്നൈ: ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യ ചാരുലതയും, അപ്രതീക്ഷിതമായി തന്റെ വീട്ടിലെത്തിയതിന്റെ സന്തോഷം പങ്കുവച്ച് ചലച്ചിത്രതാരം ജയറാം. "പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി..സഞ്ജു ...ചാരു..ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം'' എന്നാണ് ജയറാം ഫേസ്ബുക്കില്‍ കുറിച്ചത്. ഇരുവരോടുമൊപ്പം താനും, ഭാര്യ പാര്‍വതിയും, മകള്‍ മാളവികയും നില്‍ക്കുന്ന ചിത്രവും ജയറാം പങ്കുവച്ചിട്ടുണ്ട്.
നിലവില്‍ ചെന്നൈയില്‍ നടക്കുന്ന ന്യൂസിലന്‍ഡ് എയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യ എയെ നയിക്കുന്നത് സഞ്ജുവാണ്. മൂന്ന് മത്സരമുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ എ ജയിച്ചിരുന്നു. നാളെയാണ് അടുത്ത മത്സരം.