/sathyam/media/post_attachments/b44uBTuiizFEamPWCHXm.jpg)
ചെന്നൈ: കോയമ്പത്തൂര്‍ കാര്‍ സ്ഫോടനം ദേശീയ അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധ കേരളത്തില്‍ നിന്നും തിരിച്ചു വിടാനും പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു ശേഷവും സംഘടനാ വികാരം ശക്തമാണെന്ന് തെളിയിക്കുന്നതിനും വേണ്ടിയായിരുന്നോ എന്ന് സംശയം.
സ്ഫോടനത്തില്‍ കേരളത്തില്‍ നിന്നുള്ള പോപ്പുലര്‍ ഫ്രണ്ട് ബുദ്ധികേന്ദ്രങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. രാജ്യത്തെ മിക്ക തീവ്രവാദ, ഭീകരവാദ സംഘടനകളുടെയും ശക്തികേന്ദ്രം കേരളമാണെന്ന സംശയം ബലപ്പെട്ടുവരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
ദീപാവലിക്ക് തൊട്ടു മുന്‍പ് ഞായറാഴ്ച പുലര്‍ച്ചെ കോയമ്പത്തൂര്‍ ടൗണ്‍ഹാളിനു സമീപം കോട്ടൈ ഈശ്വരന്‍ കോവിലിന് മുമ്പിലാണ് ചാവേര്‍ കാര്‍ സ്ഫോടനം അരങ്ങേറിയത്.
സ്ഫോടനത്തില്‍ മരണപ്പെട്ട എന്‍ജിനിയറിങ്ങ് ബിരുദധാരിയായ ജമീഷ മുബിനുമായി അടുത്ത ബന്ധമുള്ള 5 പേരെ പോലീസ് തുടക്കത്തില്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സ്ഫോടനത്തിന് പിന്നില്‍ കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള നീക്കമുണ്ടായിട്ടുണ്ടോ എന്ന സംശയം ഉയരുന്നത്.
പോപ്പുലര്‍ ഫ്രണ്ടിന്‍റെ നിരോധനത്തിനു ഷേഷവും സംഘടന മുന്നോട്ടുവച്ച ആശയങ്ങളും തീവ്ര നിലപാടുകളുമുള്ളവരുടെ സാന്നിധ്യം രാജ്യത്ത് ശക്തമാണെന്ന മുന്നറിയിപ്പുകൂടിയായിരുന്നു സ്ഫോടനം എന്ന സംശയവുമുണ്ട്.
വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് മുന്‍ ജനറല്‍ സെക്രട്ടറി സി.എ റൗഫിനെ പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടില്‍ നിന്നും എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us