ചെന്നൈ: സൂപ്പർ ഹിറ്റ് മലയാള ചലച്ചിത്രം ‘നാടോടിക്കാറ്റി’ലെ വില്ലൻ കഥാപാത്രം 'പവനായി ശവമായി' മാറിയ അണ്ണാ നഗർ ടവർ പാർക്ക് ഒരു ദശാബ്ദത്തിനു ശേഷം വീണ്ടും തുറക്കുന്നു. പവനായിയുടെ മാതൃകയിൽ ടവറിൽ നിന്നു ചിലർ താഴേക്കു ചാടി ജീവനൊടുക്കിയതോടെയാണു 12 വർഷങ്ങൾക്കു മുൻപ് ടവറിലേക്കുള്ള പ്രവേശനം നിരോധിച്ചത്. അപകടങ്ങൾ ഒഴിവാക്കുന്നതിനായി എല്ലാ നിലകളിലും ഗ്രിൽ സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തിയായി. മറ്റു ചില ജോലികൾ കൂടി പൂർത്തിയാക്കി 10 ദിവസത്തിനകം തുറക്കാനാണു തീരുമാനം.
/sathyam/media/post_attachments/LNcYzwTzy4RxyDEJaTTp.jpg)
സിനിമയിൽ മോഹൻലാലും ശ്രീനിവാസനും ക്യാപ്റ്റൻ രാജുവും തമ്മിലുള്ള സംഘട്ടനവും ക്യാപ്റ്റൻ രാജുവിന്റെ പവനായി എന്ന കഥാപാത്രം താഴേക്കു വീഴുന്നതും അണ്ണാ നഗർ പാർക്കിലെ ടവറിലായിരുന്നു ചിത്രീകരിച്ചത്. 12 നിലകളാണു ടവറിലുള്ളത്.
നഗരത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ടവറിലും ചുറ്റുമുള്ള പാർക്കിലും ഒട്ടേറെ സന്ദർശകർ എത്തിയിരുന്നു. എന്നാൽ പ്രണയിനികളും മറ്റും ടവറിൽ നിന്നു താഴേക്കേു ചാടി ജീവനൊടുക്കിയതോടെ 2011ൽ പ്രവേശനം നിരോധിച്ചു. പാർക്കിൽ മാത്രമാണ് തുടർന്ന് ഇതുവരെ ആളുകളെ പ്രവേശിപ്പിക്കുന്നത്. 30 ലക്ഷം രൂപ ചെലവിൽ നവീകരിച്ച ടവറിൽ എല്ലാ നിലകളിലും ഗ്രിൽ സ്ഥാപിച്ച് പൂർണ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us