New Update
ചെന്നൈ: 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കര്‍ണാടകയില്‍ ബിജെപി നേരിട്ട തോല്‍വി മറയ്ക്കുന്നതിനുള്ള തന്ത്രമാണിതെന്നായിരുന്നു സ്റ്റാലിന്റെ ട്വീറ്റ്. '500 സംശയങ്ങള്‍, 1000 രഹസ്യങ്ങള്‍, 2000 പിഴവുകള്‍– കര്‍ണാടകയിലെ വൻ തോൽവി മറയ്ക്കാന്‍ ഒറ്റ തന്ത്രം' എന്നായിരുന്നു സ്റ്റാലിന്റെ ട്വീറ്റ്.
Advertisment
/sathyam/media/post_attachments/qxWGVtwrzqxIJFLVvXAC.jpg)
നോട്ട്നിരോധനമെന്ന ഹാഷ്ടാഗോടെയാണ് സ്റ്റാലിന്റെ കുറിപ്പ്. 2016ൽ നോട്ട് നിരോധനത്തിനെതിരെ ചെന്നൈയിൽ മനുഷ്യ ചങ്ങല സ്റ്റാലിന്റെ നേതൃത്വത്തില്‍ തീര്‍ത്തിരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് 2,000 രൂപ നോട്ടുകളുടെ വിതരണം റിസർവ് ബാങ്ക് അവസാനിപ്പിച്ചതായി അറിയിച്ചത്. സെപ്റ്റംബർ 30 വരെ 2,000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും സാധിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us