സെന്തിൽ ബാലാജിയ്ക്ക് പെട്ടന്ന് സുഖം പ്രാപിക്കാൻ തല മൊട്ടയടിച്ച് അനുയായികൾ

New Update

ചെന്നൈ: ഡിഎംകെ നേതാവ് സെന്തിൽ ബാലാജിക്ക് ട്രിപ്പിൾ വെസൽ രോഗത്തിന് ബൈപാസ് സർജറി വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്ന് പ്രാർത്ഥനയോടെ തല മൊട്ടയടിച്ച് അദ്ദേഹത്തിന്റെ അനുയായികൾ. ചെന്നൈയിൽ കൊറോണറി ആൻജിയോഗ്രാം നടത്തിയതിന് പിന്നാലെ അദ്ദേഹം പെട്ടെന്ന് സുഖം പ്രാപിക്കുന്നതിനായി തമിഴ്‌നാട്ടിലെ കരൂരിലെ മാരിയമ്മൻ ക്ഷേത്രത്തിലാണ് മുടി മുണ്ഡനം ചെയ്ത് പ്രാർത്ഥിച്ചത്.

Advertisment

publive-image

കരൂർ കോർപ്പറേഷൻ കൗൺസിലർ ഉൾപ്പെടെയുള്ള ഡിഎംകെ നേതാവിന്റെ അനുയായികൾ മാരിയമ്മൻ ക്ഷേത്രത്തിൽ പ്രാർത്ഥനയ്‌ക്കൊപ്പം 'അംഗപ്രദർശനം' (പ്രണാമം) ചടങ്ങ് നടസെന്തിൽ ബാലാജിയ്ക്ക് പെട്ടന്ന് സുഖം പ്രാപിക്കാൻ തല മൊട്ടയടിച്ച് അനുയായികൾത്തി. ക്ഷേത്രത്തിലെത്തിയ മറ്റ് ഭക്തർക്ക് സെന്തിൽ ബാലാജിയുടെ അനുയായികളുടെ നേതൃത്വത്തിൽ അന്നദാനവും നടത്തി.

ബുധനാഴ്ച രാവിലെ, കൊറോണറി ആൻജിയോഗ്രാമിന് വിധേയനായ ശേഷം, സെന്തിൽ ബാലാജിയുടെ ഹൃദയത്തിലെ മൂന്ന് തടസ്സങ്ങൾ കാരണം എത്രയും വേഗം ബൈപാസ് സർജറിക്ക് വിധേയനാകണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.

ഡിഎംകെ നേതാവ് സെന്തിൽ ബാലാജിയെ ചൊവ്വാഴ്ച മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. നെഞ്ചുവേദനയെ തുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ ഓമന്ദൂരാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment