വീട്ടമ്മമാര്‍ക്ക് ആയിരം രൂപ ശമ്പളം; സെപ്റ്റംബര്‍ 15 മുതല്‍ നടപ്പാക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

New Update

ചെന്നൈ: തമിഴ്‌നാട്ടില്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം ശമ്പളം നല്‍കാന്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ 15ന് ഇത് പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

Advertisment

publive-image

വീട്ടമ്മമാര്‍ക്ക് ശമ്പളം എന്നത് ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. ഇത് വൈകുന്നതില്‍ ആക്ഷേപം ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ക്ഷേമ പദ്ധതികളുമായി മുന്നോട്ടുപോകാന്‍ ഡിഎംകെ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വീട്ടമ്മമാര്‍ക്ക് നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനം ഉടന്‍ തന്നെ നടപ്പാക്കാന്‍ തീരുമാനിച്ചത്. സെപ്റ്റംബര്‍ 15മുതല്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം ശമ്പളമായി നല്‍കും. റേഷന്‍ കാര്‍ഡില്‍ പേരുള്ള, മറ്റു വരുമാനങ്ങള്‍ ഇല്ലാത്തവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

Advertisment